National NewsReligion

മംഗളാ ദേവി ക്ഷേത്രത്തില്‍ ദേവികുളം സബ് കലക്ടറുടെ പരിശോധന: പ്രതിഷേധവുമായി തമിഴ്‌നാട്

Keralanewz.com

കമ്ബം (തമിഴ്‌നാട്): കേരള – തമിഴ്‌നാട് അതിർത്തിയായ മംഗളാദേവി ക്ഷേത്രത്തില്‍ ദേവികുളം സബ് കലക്ടർ തമിഴ്‌നാട് അധികൃതരെ അറിയിക്കാതെ പരിശോധന നടത്തിയതില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കമ്ബം മംഗളാദേവി കണ്ണകി ക്ഷേത്ര ട്രസ്റ്റ് മാനേജ്‌മെന്റ്.

കഴിഞ്ഞ ദിവസമാണ് സബ് കലക്ടർ ക്ഷേത്രത്തില്‍ പരിശോധന നടത്തിയത്.

1988 ലെ ഉടമ്ബടി പ്രകാരം മംഗളാദേവി ക്ഷേത്രം കേരളത്തിന്റെ ഭരണത്തിൻ കീഴിലാണെങ്കിലും തമിഴ്‌നാടിന് ആരാധന നടത്താനുള്ള അവകാശമുണ്ട്. എന്നാല്‍ ചിത്രാ പൗർണമി 23ന് നടക്കാനിരിക്കെ സബ് കലക്ടർ ക്ഷേത്രത്തില്‍ രഹസ്യ പരിശോധന നടത്തിയത് പ്രതിഷേധാർഹമാണ് എന്നാണ് ട്രസ്റ്റ് മാനേജ്മെന്റിന്റെ വാദം.

ഇതു സംബന്ധിച്ച്‌ അടിയന്തര നടപടി ആവശ്യപ്പെട്ട് കമ്ബം മംഗളാദേവി കണ്ണകി ക്ഷേത്ര ട്രസ്റ്റ് മാനേജ്‌മെൻ് പ്രസിഡന്റ് ടി.രാജഗണേശനും സെക്രട്ടറി ബി.എസ്.എം.മുരുകനും തമിഴ്‌നാട് മുഖ്യമന്ത്രി, തേനി ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നല്‍കിയിട്ടുണ്ട്.

Facebook Comments Box