Mon. May 6th, 2024

സ്ഫടികത്തിന്റെ 4K പതിപ്പ് ഫെബ്രുവരി ഒൻപത് (ഇന്നു) മുതൽ തിയേറ്ററുകളിൽ

Keralanewz.com

സ്ഫടിക’ത്തിന്റെ 4K പതിപ്പ് ഫെബ്രുവരി ഒൻപത് (ഇന്നു) മുതൽ തിയേറ്ററുകളിൽ. മോഹൻലാൽ ആടുതോമയായി എത്തിയ ‘സ്ഫടികം’ 28 വർഷങ്ങൾക്ക് ശേഷമാണ് 4k ഡോൾബി അറ്റ്മോസ് സാങ്കേതിക മികവിൽ തിയേറ്ററുകളിൽ എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും ടീസറും ഒക്കെ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.

സ്ഫടികത്തിൽ അഭിനയിച്ച് പിൽക്കാലത്ത് മൺമറഞ്ഞ പ്രതിഭകളുടെ ഓർമ്മകളുമായി കൊച്ചിയിൽ നടന്ന ‘ഓർമ്മകളിൽ സ്ഫടികം’ പരിപാടിയുടെ വേദിയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയത്. കേരളത്തിൽ 150-ൽ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500-ൽ പരം തിയേറ്ററുകളിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. പുലർച്ചെ മുതൽ പ്രത്യേക ഫാൻസ് ഷോകളുമുണ്ട്.

Facebook Comments Box

By admin

Related Post