Fri. May 3rd, 2024

രാഹുൽ മാങ്കൂട്ടത്തിൽ പുതിയ 15 ലക്ഷത്തിന്റെ കാർ വാങ്ങിയത് വിവാദമാക്കി സോഷ്യൽ മീഡിയ . ഒരു വരുമാനവും ഇല്ലാത്ത രാഹുൽ വരുമാനത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യം .

By admin Feb 9, 2023 #Rahul Mankoottathil
Keralanewz.com

കൊല്ലം : യൂത്ത് കോൺഗ്രസിന്റെ തിളങ്ങുന്ന ശബ്ദം ആണ് രാഹുൽ മാങ്കൂട്ടത്തിൽ . അദ്ദേഹത്തിന്റെ പല പരിഹാസരൂപേണ ഉള്ള പ്രസംഗങ്ങൾക് മുന്നിൽ സിപിഎം നേതാക്കൾക്ക് പോലും അടി പതറിയിരുന്നു . സമീപ കാലത്തു മുഖ്യ മന്ത്രി പിണറായി വിജയനെതിരെ രാഹുൽ നടത്തിയ ഒരു പ്രസംഗം വൈറൽ ആയിരുന്നു . ഇപ്പോളിതാ രാഹുൽ മാങ്കൂട്ടത്തിൽ 15 ലക്ഷം രൂപ വിലവരുന്ന പുതിയ കിയാ കാർ വാങ്ങിയത് വിവാദമാക്കുക ആണ് ചില ഇടതുപക്ഷ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ .

യാതൊരു വരുമാനവും ഇല്ലാതെ രാഹുൽ എങ്ങനെയാണ് പണം കണ്ടെത്തിയതെന്ന് , മാസം 30000 രൂപ ഇ എം ഐ അടക്കാൻ ഉള്ള വരുമാനം എവിടെ നിന്നും ആണ് ലഭിക്കുന്നതെന്നും ഇവർ ചോദിക്കുന്നു .

രാഹുലിനെതിരെ ഉള്ള ഫേസ്ബുക് പോസ്റ്റ് ചുവടെ കൊടുക്കുന്നു :

https://m.facebook.com/groups/ftkerala7/permalink/5643342585770960/?mibextid=lURqYx

കിയ സെൽറ്റോസ്‌”എന്ന കാറിന് ഓൺറോഡ്‌ പ്രൈസ്‌ ഏകദേശം പതിനഞ്ച്‌ ലക്ഷം രൂപയ്ക്ക്‌ മുകളിൽ വരും.

രാഹുൽ മാങ്കൂട്ടത്തിൽ കാർ എടുത്തിരിക്കുന്നത്‌ ഫെഡറൽ ബാങ്കിൽ നിന്ന് ലോണെടുത്താണ്. അഞ്ച്‌ വർഷത്തേക്ക്‌ ഫിനാൻസിട്ടാൽ പോലും EMI ഏകദേശം 35,000 രൂപയോളം വരും. “കാശ്‌ അണ്ണൻ തരുമെന്ന്” ബാങ്കിൽ പറയാൻ പറ്റില്ല.

ഇന്ധനച്ചിലവായി ദിവസം ഒരു 1000 രൂപ മിനിമം വേണ്ടി വന്നാൽ തന്നെ മാസം 30000 രൂപ അതിനായി മാറ്റിവയ്ക്കണം. മെയിന്റനൻസ്‌ ചാർജ്ജ്‌ വേറേ കണ്ടെത്തണം. തിരിച്ചടവും, ഇന്ധനവും ഉൾപ്പെടെ 65,000 രൂപ ഒരു മാസം രാഹുൽ മാങ്കൂട്ടത്തിലിന് ചിലവ്‌ വരുന്നുണ്ട്‌. 7,80,000 രൂപ ഒരു വർഷത്തെ ചിലവ്‌..‼️

ആഹാരം, മറ്റ്‌ യാത്രകൾ,ഷർട്ടിനും മുണ്ടിനും പശമുക്കൽ.. അങ്ങനെ എല്ലാം കൂടി റൗണ്ട്‌ ചെയ്താലും 10 ലക്ഷം രൂപ ഒരു വർഷം ചിലവുണ്ടാകും..‼️

പറയത്തക്ക ഒരു ഫിനാൻഷ്യൽ ബാക്ക്‌ഗ്രൗണ്ടും ഇല്ലാത്ത കുടുംബത്തിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിന്റെ വരവ്‌ എന്നാണ് അറിവ്.. അടൂർ, പറക്കോട്‌ ഭാഗത്ത്‌ മുൻപ്‌ ഒരു ബാർബർ ഷോപ്പ്‌ നടത്തിയിരുന്നു. അത്‌ പൂട്ടി, പിന്നീട് ആ സ്ഥാപനം അടൂരിൽ പ്രവർത്തനം ആരംഭിച്ചു. അതും അവസാനിപ്പിക്കേണ്ടി വന്നു.

നിലവിൽ മിസ്റ്റർ രാഹുൽ മാങ്കൂട്ടത്തിലിന് ഒരു വരുമാനമാർഗ്ഗവുമില്ല. നിലവിലെ ഈ സംവിധാനം വച്ച്‌, ഒരു അഞ്ച്‌ വർഷം രാഷ്ട്രീയ പ്രവർത്തനം നടത്തണമെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഒരു 50 ലക്ഷം രൂപ വേണ്ടി വരും..‼️

അതിന്റെ സ്രോതസ്‌ എന്താണ്..❓

ഒരു സാധാരണക്കാരൻ ഒരു ടൂവീലർ ലോണെടുക്കാൻ ചെന്നാൽ അഞ്ഞൂറു കടമ്പകൾ കടക്കണം. സ്ഥിരവരുമാനം തെളിയിക്കണം. ഇല്ലെങ്കിൽ അവന് ലോൺ കിട്ടില്ല. ഫെഡറൽ ബാങ്കാണ് രാഹുൽ മാങ്കൂട്ടത്തിലിന് കാർ ലോൺ നൽകിയിരിക്കുന്നത്‌.

ഒരു വരുമാനവുമില്ലാത്ത ആൾക്കെങ്ങനെ ലോൺ കിട്ടി..❓ ഇതിൽ രാഷ്ട്രീയ ഇടപെടലുണ്ടോ..❓ വർഷം ശരാശരി 10 ലക്ഷം രൂപ ചിലവഴിക്കാൻ, ഒരു പണിയുമില്ലാത്ത രാഹുൽ മാങ്കൂട്ടത്തിൽ സ്വന്തമായി നോട്ടടിക്കുന്നുണ്ടോ..❓

ഇന്നേ വരെ ഒരു ജോലിക്കും പോകാതെ ദിവസവും രാവിലെ ഖദറുമിട്ട് ഇറങ്ങുന്ന കോൺഗ്രസ് നേതാക്കൾ പലരും വലിയ വീട് വെക്കുന്നതും വില കൂടിയ വാഹനം വാങ്ങുന്നതും സ്ഥലം വാങ്ങുന്നതുമെല്ലാം എങ്ങനെയെന്ന ഒരന്വേഷണം നമ്മൾ തുടങ്ങണം എന്നാണ് അഭിപ്രായം..

ഒരു പണിക്കും പോകാതെ എപ്പോഴും ചാനൽ സ്റ്റുഡിയോയിൽ കുത്തിയിരിക്കുന്ന യുവ മാങ്കൂട്ടങ്ങൾ വില കൂടിയ കാർ വാങ്ങുന്നതും ഖത്തർ ലോകകപ്പ് കാണാനുൾപ്പെടെ ഇടയ്ക്കിടെ വിദേശത്തേക്ക് പറന്നതും എങ്ങനെയെന്നതന്വേഷിക്കണം.

Facebook Comments Box

By admin

Related Post