Thu. Apr 25th, 2024

പ്ലസ്സ്ടു , ബിരുദ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രം സൗജന്യ ലാപ്ടോപ് നല്‍കുന്നു.

By admin Mar 1, 2023 #Laptops #Modi
Keralanewz.com

രാജ്യത്തെ വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി നടപ്പാക്കുന്ന പ്രധാനമന്ത്രി സൗജന്യ ലാപ്ടോപ് സ്കീം 2023-2024 പദ്ധതിയിലേക്ക് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് അ‌പേക്ഷിക്കാം.

ഇതു സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കും ഈ സൗജന്യ ലാപ്ടോപ്പ് പദ്ധതിയിലേക്ക് അ‌പേക്ഷിക്കാം.2023 മാര്‍ച്ച്‌ 27 ആണ് പദ്ധതിയിലേക്ക് അ‌പേക്ഷിക്കാനുള്ള അ‌വസാന തീയതി. പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാര്‍ഥികളുടെ ലാപ്ടോപ്പ് എന്ന മോഹം സഫലമാക്കാന്‍ ഈ പദ്ധതി വഴിയൊരുക്കുന്നു. www.pmflsgovt.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് സൗജന്യ ലാപ്ടോപ്പ് പദ്ധതിക്കായി വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇത് സംബന്ധിച്ച വിശദാംശങ്ങളും ഈ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

Facebook Comments Box

By admin

Related Post