Thu. May 2nd, 2024

ബാംഗ്ളൂരില്‍ നടന്ന പ്രതിപക്ഷ യോഗം അഴിമതിക്കാരുടെ സമ്മേളനമാണെന്നും കുടുംബത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളാണ് അവിടെ വന്നതെന്നും പ്രധാനമന്ത്രി.

By admin Jul 18, 2023 #Modi
Keralanewz.com

കോടിക്കണക്കിന് രൂപയുടെ അഴിമതി കേസില്‍ പ്രതിയായ ശേഷം ജാമ്യത്തിലിറങ്ങിയവരാണ് പ്രതിപക്ഷത്തെന്ന് ലാലു പ്രസാദ് യാദവ് കുടുംബത്തെ പരാമര്‍ശിച്ച്‌ മോദി പറഞ്ഞു. അവര്‍ കുടുംബത്തോടെ ജാമ്യത്തിലാണ്. രാഹുലിന്റെ കേസിനെ പരാമര്‍ശിച്ച്‌ ഒരു സമുദായത്തെ അപമാനിക്കുകയും കോടതി ശിക്ഷിക്കുകയും ചെയ്തയാളെ ബഹുമാനിക്കുന്നവരാണ് പ്രതിപക്ഷത്തെന്നും പറഞ്ഞു.ചിലരെ സംബന്ധിച്ചിടത്തോളം സ്വന്തം കുടുംബമാണ് ഒന്നാമത്,രാഷ്ട്രം ഒന്നുമല്ല. ഒത്തു ചേരല്‍ അഴിമതി പ്രോത്സാഹിപ്പിക്കാനാണെന്ന് ജനങ്ങള്‍ പറയുന്നു. ഇക്കൂട്ടര്‍ ഒരു ഫ്രെയിമില്‍ ഒന്നിക്കുമ്ബോള്‍ ജനങ്ങളുടെ മനസില്‍ ഉയരുന്നത് ആയിരക്കണക്കിന് കോടികളുടെ അഴിമതിയാണ് – മോദി പറഞ്ഞു

Facebook Comments Box

By admin

Related Post