Sat. Apr 27th, 2024

കേരളം കണ്ട മുഖ്യമന്ത്രിമാരില്‍ ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ : കെ. സുധാകരന്‍

Keralanewz.com

സംസ്ഥാനത്തെ മുഖ്യമന്ത്രിമാരില്‍ ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി.

വൈക്കം സത്യഗ്രഹത്തിന്‍റെ നൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് വൈക്കത്ത് ചേര്‍ന്ന കെ.പി.സി.സി നിര്‍വാഹകസമിതി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊലീസുകാരുടെ മാത്രമല്ല, നാട്ടുകാരുടെയും തല്ലുകിട്ടിയ തല്ലുകൊള്ളിയാണ് പിണറായി. എല്ലാം തുറന്നു പറഞ്ഞാല്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ പിണറായി പാടുപെടും. പിണറായിയെക്കുറിച്ച്‌ പറയാന്‍ താനാണ് യോഗ്യനെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. സുധാകരനെക്കുറിച്ച്‌ അദ്ദേഹത്തിന് അറിയാം.

ഒരു മുഖ്യമന്ത്രി തരം താഴുന്നതിന് പരിധിയുണ്ട്. അദ്ദേഹം പറയുന്നതിനൊന്നും വിലയില്ലെന്ന് പാര്‍ട്ടിക്കുമറിയാം. സമരം ചെയ്യുന്ന കോണ്‍ഗ്രസുകാരെ വിരട്ടാന്‍ നോക്കിയാല്‍ തിരിച്ചടി ഉറപ്പാണെന്നും സുധാകരന്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post