Thu. May 2nd, 2024

ജോസഫ് വിഭാഗത്തിൽ വീണ്ടും പിളർപ്പോ? പ്രധാന നേതാക്കൾ ബിജെപി യിലേക്ക്?

By admin Apr 24, 2023 #bjp #Modi #PJ Joseph
Keralanewz.com

പിജെ ജോസഫ് വിഭാഗത്തിൽ വീണ്ടും പിളർപ്പെന്നു സൂചന.നിലവിൽ സംസ്ഥാന സെക്രട്ടറിമാരായ നേതാക്കളും,7 ജില്ലാ പ്രസിഡന്റ്‌ മാരും ഉൾപ്പെടെ ജോസഫ് വിഭാഗം വിട്ട് എൻ ഡീ എ മുന്നണിയിൽ ചേർന്നേക്കും. ഒരു മുൻ എംപി യും അവരോടൊപ്പം ഉണ്ടാവും എന്ന് പറയപ്പെടുന്നു. ബിജെപി യിൽ ചേരുകയോ അല്ലെങ്കിൽ ജോണി നെല്ലൂരിന്റെ പാർട്ടിയിൽ ചേരുകയോ ചെയ്തേക്കാം.

ഈ മുൻ എംപി ക്ക് ഇടുക്കി ലോകസഭ സീറ്റ്‌ ആണ് വാഗ്ദാനം. ഒരു പക്ഷെ തോറ്റു പോയാൽ കേന്ദ്ര ബോർഡ്‌ മെമ്പർ സ്ഥാനവും കാറും ലഭ്യമാകും

പിജെ ജോസഫ് നെ ഉൾപ്പെടെ പാർട്ടിയെ മൊത്തത്തിൽ മുന്നണി യിൽ കൊണ്ട് വരാൻ ഉള്ള സാധ്യതയും ബിജെപി ശ്രമിക്കുന്നുണ്ട് . ഇതിനായി കെ സുരേന്ദ്രൻ ഇടുക്കി, കോതമംഗലം മെത്രന്മാരെ അടുത്ത മാസം ആദ്യം സന്ദർശിച്ചേക്കും.

Facebook Comments Box

By admin

Related Post