Kerala News

ലോക ജനതയ്ക്ക് പ്രതീക്ഷ നല്‍കുന്ന രാജ്യമാണ് ചൈനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

Keralanewz.com

ജനകീയ ചൈന ലോകത്തിലെ രണ്ടാം സ്ഥാനക്കാരായിട്ടാണ് എണ്ണപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു.അയല്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ കിഴക്കൻ ഏഷ്യ, ആഫ്രിക്കൻ രാജ്യങ്ങള്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലും പ്രശ്നങ്ങളിലും നയതന്ത്രപരമായി ഇടപെട്ട് സൗഹൃദപരമായി മുന്നോട്ട് പോകാനുള്ള നിലപാട് ചൈന ഫലപ്രദമായി നിര്‍വഹിക്കുന്നുണ്ട്. ഇത് ലോകത്തെ ജനങ്ങളെ സംബന്ധിച്ച്‌ പ്രതീക്ഷ നല്‍കുന്ന ഒന്നാണ് എന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

Facebook Comments Box