ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എഎന്‍ഷംസീറിന് പിന്തുണ ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍
പ്രസംഗത്തില്‍ നിലപാട് വ്യക്തമാക്കിയതാണ്. മിത്തുകള്‍ ചരിത്രത്തിന്‍റെ ഭാഗമാക്കി മാറ്റരുത്. സങ്കല്പങ്ങളെ സ്വപ്നങ്ങളെ പോലെ കാണണം. ഷംസീര്‍ പറഞ്ഞതില്‍ തെറ്റില്ല. ഷംസീര്‍ രാജിവയ്ക്കുക, മാപ്പു പറയുക എന്ന ക്യാമ്ബയിൻ നടക്കുന്നുണ്ട്. അതിനോട് സിപിഎമ്മിന് യോജിപ്പില്ല.ശാസ്ത്രീയമായ നിലപാട് ഊന്നി പറയുക എന്നതാണ് നിലപാട്. ഇനിയും അത് തുടരും. എല്ലാവരോടും അതാണ് നിലപാടെന്നും ഗോവിന്ദൻ പറഞ്ഞു.
Facebook Comments Box