Thu. May 2nd, 2024

യാത്രക്കാർക്ക് ഇരുട്ടടി നൽകി വിമാന കമ്പനികൾ . ടിക്കറ്റ് നിരക്കിൽ ഒരു ലക്ഷം രൂപ വരെ വർധന. ഗൾഫ്നാടുകളിലേക്ക് മടങ്ങാന്‍ പ്രവാസി കുടുംബങ്ങള്‍ മുടക്കേണ്ടത് ആറിരട്ടിയിലധികം തുക, അടുത്ത മാസങ്ങളിലെ നിരക്കുകള്‍ ഇങ്ങനെ…

By admin Aug 6, 2023
Keralanewz.com

വേനലവധി ആഘോഷിക്കാനായി കേരളത്തില്‍ എത്തിയ പ്രവാസി കുടുംബങ്ങള്‍ തിരികെ ഗള്‍ഫ് നാടുകളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. ഗള്‍ഫില്‍ സ്കൂള്‍ തുറക്കുന്നത് സെപ്തംബര്‍ ആദ്യമാണ്. തിരിച്ച്‌ ഗള്‍ഫിലേക്ക് പോകാൻ വേണ്ടി ടിക്കറ്റുകള്‍ പരിശോധിക്കുമ്ബോള്‍ ആണ് പലരുടേയും കണ്ണുകള്‍ തള്ളുന്നത്.ഇത്തരത്തില്‍ വലിയ നിരക്കാണ് വിമാനക്കമ്ബനികള്‍ ഈടാക്കുന്നത്. ഇപ്പോള്‍ ടിക്കറ്റ് നിരക്ക് അരലക്ഷവും പിന്നിട്ട് ഇപ്പോള്‍ മുക്കാല്‍ ലക്ഷവും കടന്നുപോയിരിക്കുകയാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ടിക്കറ്റ് എടുക്കുന്നതിനേക്കാള്‍ ഇരട്ടിയിലധികം രൂപയാണ് കേരളത്തില്‍ നിന്നും യാത്ര ചെയ്യുമ്ബോള്‍ ഈടാക്കുന്നത്. മുംബൈയില്‍ നിന്നും 19,000 രൂപയ്ക്ക് ദുബായിലേക്ക് ടിക്കറ്റ് കിട്ടും. എന്നാല്‍ കേരളത്തില്‍ നിന്നും അങ്ങനെ അല്ല. ദുബായിലേക്ക് പോകണമെങ്കില്‍ 78,000 രൂപ വരെയാണ് ഈടാക്കുന്നത്. മുംബൈയില്‍ നിന്നും ദുബായിലേക്ക് 13466 രൂപയ്ക്ക് ആണ് ഒമാൻ എയര്‍ ടിക്കറ്റ് നല്‍കുന്നത്.

മുംബൈയും കേരളവും തമ്മിലുള്ള നിരക്ക് പരിശോധിക്കുമ്ബോള്‍ ആറിരട്ടിയിലധികം രൂപയുടെ വിത്യാസം ആണ് ഉള്ളത്. തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് എയര്‍ അറേബ്യ 78, 972 രൂപയാണ് ഇടാക്കുന്നത്. സെപ്തംബര്‍ മാസത്തില്‍ വലിയ നിരക്കാണ് ഈടാക്കുന്നത്. എമറൈറ്റ്സ് 72,143 രൂപ, എത്തിഹാദ് 70,426 രൂപ എന്നിങ്ങനെയാണ് കേരത്തില്‍ നിന്നും ഗള്‍ഫിലേക്ക് പോകുമ്ബോള്‍ നല്‍കേണ്ട ടിക്കറ്റ് നിരക്ക് വരുന്നത്.

എയര്‍ ഇന്ത്യ മുംബൈയില്‍ നിന്ന് അബുദാബിയിലേക്ക് 24,979 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ കേരളത്തില്‍ നിന്നും ദുബായിലേക്ക് എയര്‍ ഇന്ത്യയില്‍ പോകണം എങ്കില്‍ 47, 662 രൂപ എയര്‍ ഇന്ത്യക്ക് നല്‍കേണ്ടി വരും.ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള അധികാരം വിമാനക്കമ്ബനികള്‍ക്കാണ് ഉള്ളത്. യുപിഎ ഭരണകാലത്താണ് കേന്ദ്ര സര്‍ക്കാൻ ഈ അവകാശം വിമാനക്കമ്ബനികള്‍ക്ക് നല്‍കിയത്. പ്രവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിയായിട്ടു പോലും കേന്ദ്രം വിഷയത്തില്‍ ഇടപെടാൻ തയ്യാറായിട്ടില്ല.

വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവില്‍ ഇടപെടാത്തത് മൂലം വലിയ പ്രതിഷേധത്തിലാണ് പ്രവാസികള്‍. ഈ മാസം കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന സൗദിയിലെ പ്രവാസികള്‍ക്ക് 5289 രൂപയ്ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിരക്കുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ണ്‍ വേ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഇത്ര കുറഞ്ഞ നിരക്ക് സമീപകാലത്ത് ഉണ്ടായിട്ടില്ലെന്ന് ടിക്കറ്റിങ് രംഗത്തുള്ളവര്‍ പറയുന്നു.

ദമാമില്‍ നിന്ന് കരിപ്പൂരിലേക്ക് ഈ മാസം വിവിധ ദിവസങ്ങളില്‍ 240 റിയാലിന് ഇക്കോണമി ക്ലാസ് ടിക്കറ്റുകള്‍ ലഭ്യമാണ്. ഓഗസ്റ്റ് 08, 15, 16, 20 22, 23, 29 തിയ്യതികളിലാണ് ഈ നിരക്കുകള്‍ കാണിക്കുന്നത്. മറ്റുള്ള ദിവസങ്ങളില്‍ ദമാമില്‍ നിന്ന് 350, 450 റിയാലിനും ടിക്കറ്റുകള്‍ ലഭ്യമാണ്. ദമാമില്‍ നിന്ന് രാത്രി 12.10നാണ് ഈ വിമാനം കരിപ്പൂരിലേക്ക് പുറപ്പെടുന്നത്. രാവിലെ 7.05ന് എത്തിച്ചേരും. ഹാൻഡ് ബാഗേജിനു പുറമേ 30 കിലോ വരെ ലഗേജും സൗജന്യമാണ്.

ദമാമില്‍ നിന്ന് കരിപ്പൂരിലേക്ക് ഈ മാസം വിവിധ ദിവസങ്ങളില്‍ 240 റിയാലിന് ഇക്കോണമി ക്ലാസ് ടിക്കറ്റുകള്‍ ലഭ്യമാണ്. ഓഗസ്റ്റ് 08, 15, 16, 20 22, 23, 29 തിയ്യതികളിലാണ് ഈ നിരക്കുകള്‍ കാണിക്കുന്നത്. മറ്റുള്ള ദിവസങ്ങളില്‍ ദമാമില്‍ നിന്ന് 350, 450 റിയാലിനും ടിക്കറ്റുകള്‍ ലഭ്യമാണ്. ദമാമില്‍ നിന്ന് രാത്രി 12.10നാണ് ഈ വിമാനം കരിപ്പൂരിലേക്ക് പുറപ്പെടുന്നത്. രാവിലെ 7.05ന് എത്തിച്ചേരും. ഹാൻഡ് ബാഗേജിനു പുറമേ 30 കിലോ വരെ ലഗേജും സൗജന്യമാണ്

Facebook Comments Box

By admin

Related Post