National News

ഇ പിജയരാജന്‍ മാസപ്പടിയുടെ ആശാനല്ലേ? I.N.D.I.A മുന്നണി മാസപ്പടിക്കാരുടെ സംയുക്തമുന്നണി” കളിയാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

Keralanewz.com

ഇ പി ജയരാജൻ മാസപ്പടിയുടെ ആശാനല്ലേ എന്ന പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മാര്‍ട്ടിന്റെ മാസപ്പടി ഓര്‍മയില്ലേ എന്നും സുരേന്ദ്രൻ

കണ്ണൂരില്‍ ഭാര്യയും മക്കളും ചേര്‍ന്ന് വാങ്ങിയ റിസോര്‍ട്ടും മാസപ്പടിയല്ലാതെ മറ്റെന്താണെന്നും ജയരാജന് അതു പറഞ്ഞേ മതിയാവുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗോവിന്ദൻ മാഷും സംസ്ഥാന സെക്രട്ടറിയേറ്റും മാസപ്പടിയെ കുറിച്ച്‌ ഒരക്ഷരം മിണ്ടരുതെന്നാണ് പറഞ്ഞത്. പോളണ്ടിനെ കുറിച്ച്‌ ഒരക്ഷരം മിണ്ടരുതെന്നു പറയുന്നതു പോലെയാണ് അത്. റിയാസും വീണയും മുഖ്യമന്ത്രിയും ഗോവിന്ദനും ആരും ഇതേക്കുറിച്ച്‌ മിണ്ടുന്നില്ല – സുരേന്ദ്രൻ പരിഹസിച്ചു

Facebook Comments Box