Kerala News

തന്റെ കമ്ബനിയുടെ വരവ് ചെലവ് കണക്കുകള്‍ സി.പി.എം നിയോഗിക്കുന്ന ആളെക്കൊണ്ട് പരിശോധിപ്പിക്കാം.- കുഴൽനാടൻ എം എൽ എ

Keralanewz.com

തന്റെ കമ്ബനിയുടെ വരവ് ചെലവ് കണക്കുകള്‍ സി.പി.എം നിയോഗിക്കുന്ന ആളെക്കൊണ്ട് പരിശോധിപ്പിക്കാം. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാവിജയന്റെ കമ്ബനിയായ എക്സാ ലോജിക്കിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാൻ സി.പി.എം സെക്രട്ടേറിയറ്റ് തയ്യാറുണ്ടോ എന്നും കുഴല്‍നാടൻ വെല്ലുവിളിച്ചു.

തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാൻ സി.പി.എം നേതാവും മുൻ ധനകാര്യമന്ത്രിയുമായ ഡോ. തോമസ് ഐസക്കിനെ നിയമിക്കണം. വരുമാനത്തിനു തൊഴില്‍, സേവനത്തിനു രാഷ്ട്രീയം എന്നതാണ് തന്റെ നിലപാട്. വിശ്വാസ്യത ചോദ്യം ചെയ്‌താല്‍ സഹിക്കില്ല. 2001 മുതല്‍ അഭിഭാഷക വൃത്തി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box