International News

ഇംഗ്ലണ്ടിൽ ആദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം.

Keralanewz.com

ശസ്ത്രക്രിയ നടത്തിയ 34 കാരിയായ യുവതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഓക്സ്ഫെഡിലെ ചര്‍ച്ചില്‍ ഹോസ്പിറ്റലിലായിരുന്നു ഇരുപതംഗ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സംഘമാണ് ചരിത്ര നേട്ടത്തിന്റെ സൂത്രധാരര്‍. 25 വര്‍ഷത്തിലധികമായി ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്നതില്‍ ഗവേഷണം നടത്തുന്ന ഗൈനക്കോളജിക്കല്‍ സര്‍ജൻ പ്രഫ. റിച്ചാര്‍ഡ് സ്മിത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.യുവതിയുടെ 40 വയസുള്ള സഹോദരിയാണ് ഗര്‍ഭപാത്രം ദാനം ചെയ്തത്. ഒമ്ബതു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കു ശേഷമാണ് സഹോദരിയുടെ ഗര്‍ഭപാത്രം യുവതിയുടെ ശരീരത്തില്‍ തുന്നിച്ചേര്‍ത്തത്. രണ്ടു കുട്ടികളുടെ അമ്മയാണ് യുവതിയുടെ സഹോദരി. ഐ.വി.എഫ് വഴി ഇരട്ടക്കുട്ടികളുടെ അമ്മയാകാനാണ് യുവതിയുടെ തീരുമാനം. ശസ്ത്രക്രിയക്കു മുമ്ബേ തന്നെ യുവതിയുടെയും അണ്ഡവും ബീജവും ചേര്‍ന്ന ഭ്രൂണം സൂക്ഷിച്ചുവെച്ചിരുന്നു.ജൻമനാ തന്നെ പൂര്‍ണമായി വികസിക്കാത്ത ഗര്‍ഭപാത്രമായിരുന്നു യുവതിക്ക്. എന്നാല്‍ അണ്ഡാശയങ്ങള്‍ക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍ ശസ്ത്രക്രിയയ്ക്കു മുമ്ബ് ഫെര്‍ട്ടിലിറ്റി ചികില്‍സയിലൂടെ എട്ട് ഭ്രൂണങ്ങളാണ്യുവതിയും ഭര്‍ത്താവും സൂക്ഷിച്ചിരിക്കുന്നത്.25,000 പൗണ്ടാണ് (ഏകദേശം 25 ലക്ഷം രൂപ) ശസ്ത്രക്രിയയ്ക്ക് ചെലവായ തുക.

Facebook Comments Box