International NewsJobsPravasi news

യുകെയില്‍ ജോലി നേടാന്‍ സുവർണ്ണാവസരം: അഭിമുഖത്തിന് നാളെ കൊച്ചിയില്‍ തുടക്കം, ഐഇഎല്‍ടിഎസ് വേണമെന്നില്ല

Keralanewz.com

യുകെ (യുണൈറ്റഡ് കിംങ്ഡം) യിലെ വിവിധ എന്‍ എച്ച് എസ്സ് (NHS) ട്രസ്റ്റുകളിലേയ്ക്ക് നഴ്സുമാര്‍ക്ക് അവസരങ്ങളൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ഭാഗമായുളള അഭിമുഖങ്ങള്‍ക്ക് നാളെ കൊച്ചിയില്‍ തുടക്കമാകും. ഒക്ടോബര്‍ 10, 11, 13, 14, 20, 21 തീയ്യതികളിലായി ഹോട്ടല്‍ ലേ-മെറിഡിയനിലാണ് കൊച്ചിയിലെ റിക്രൂട്ട്മെന്റ് നടക്കുന്നത്. ഒക്ടോബര്‍ 17, 18 ന് കര്‍ണ്ണാടകയിലെ മംഗളൂരുവിലും (ഹോട്ടല്‍ താജ് വിവാന്ത) റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നുണ്ട്.

നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന ഐ ഇ എല്‍ ടി എസ് / ഒ ഇ ടി യുകെ സ്കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നിലവില്‍ ഐ ഇ എല്‍ ടി എസ് / ഒ ഇ ടി യോഗ്യത ഇല്ലാത്തവര്‍ക്കും പ്രസ്തുത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും ഉപാധികളോടെ പങ്കെടുക്കാവുന്നതാണ്

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, ഐ ഇ എല്‍ ടി എസ് / ഒ ഇ ടി സ്കോർ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്സ്പോർട്ടിന്റെ പകർപ്പ് , എന്നിവ സഹിതം അപേക്ഷിക്കുക. അല്ലെങ്കില്‍ നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ വെബ്ബ്സൈറ്റ് (www.nifl.norkaroots.org) സന്ദര്‍ശിച്ചും അപേക്ഷ നല്‍കാവുന്നതാണ്. റിക്രൂട്ട്മെന്റ് പൂര്‍ണ്ണമായും സൗജന്യമാണ്.

Facebook Comments Box