Mon. May 6th, 2024

ഈ ഓണം സന്തോഷത്തിന്റേതാകരുത്‌എന്ന് ഒരു കൂട്ടര്‍ ആഗ്രഹിച്ചിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

By admin Aug 23, 2023 #onam
Keralanewz.com

ഓണം സന്തോഷത്തിന്റേതാകരുത്‌എന്ന് ഒരു കൂട്ടര്‍ ആഗ്രഹിച്ചിരുന്നു എന്ന പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്ത്. എന്നാല്‍ സന്തോഷത്തിന്റെ ഓണം യാഥാര്‍ത്ഥ്യമാകുന്നത് നാട് കണ്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റിയായ കനലിന്റെ ഓണ സ്മൃതി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥികള്‍. സപ്ലൈകോയില്‍ സാധനങ്ങള്‍ ഇല്ല എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു എന്നും പക്ഷേ ജനങ്ങള്‍ എത്തുമ്ബോള്‍ അവര്‍ക്ക് സാധനങ്ങള്‍ കൃത്യമായി ലഭ്യമാണ് എന്നും മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post