Kerala News

കുട്ടനാട് സി.പി.എമ്മില്‍ വീണ്ടും പൊട്ടിത്തെറി.

Keralanewz.com

കുട്ടനാട് സി.പി.എമ്മില്‍ വീണ്ടും പൊട്ടിത്തെറി. ജനപ്രതിനിധികളടക്കം കുട്ടനാട് ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള വിവിധ പഞ്ചായത്തുകളില്‍നിന്ന് 294 പേര്‍ സി.പി.എമ്മില്‍നിന്നും രാജിവെച്ച്‌ സി.പി.ഐയില്‍ ചേർന്നേക്കും.

രാമങ്കരി പഞ്ചായത്ത് പ്രസിഡന്‍റും കെ.എസ്.കെ.ടി.യു ജില്ല ജോയന്‍റ് സെക്രട്ടറിയുമായ ആര്‍. രാജേന്ദ്രകുമാര്‍, ഡി.വൈ.എഫ്.ഐ മുന്‍ ജില്ല സെക്രട്ടേറിയറ്റ് അംഗവും ഏരിയ കമ്മിറ്റി അംഗവുമായ എ.എസ്. അജിത്, ഏരിയ കമ്മിറ്റി അംഗം വി.കെ. കുഞ്ഞുമോന്‍, ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും തൊഴിലുറപ്പ് തൊഴിലാളി യൂനിയന്‍ ജില്ല വൈസ് പ്രസിഡന്‍റ് എന്‍.ഡി. ഉദയകുമാര്‍ അടക്കമുള്ളവരാണ് സി.പി.ഐയിലേക്ക് പോകുമെന്ന് അറിയിച്ച പ്രമുഖര്‍.

എന്നാൽ ഇതിനോട് സിപിഎം ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല.

Facebook Comments Box