Thu. May 2nd, 2024

സ്വവംശ വിവാഹ നിഷ്ഠയുടെ കാര്യത്തിൽ ചെകുത്താനും കടലിനുമിടയിൽ വെട്ടിലായി കോട്ടയം ക്നാനായ അതിരൂപതാ മെത്രാപ്പോലീത്താ.

By admin Sep 1, 2023 #kottayam.
Keralanewz.com

സ്വവംശ വിവാഹ നിഷ്ഠയുടെ കാര്യത്തിൽ ചെകുത്താനും കടലിനുമിടയിൽ വെട്ടിലായിരിക്കുകയാണ് അതിരൂപതാ മെത്രാപ്പോലീത്ത മാർ മൂലക്കാട്ട്.ക്നാനായ പാരമ്പര്യമായ സ്വവംശ വിവാഹ നിഷ്ഠ തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ് രൂപതയിലെ 99% അംഗങ്ങളും.കോട്ടയം രൂപതയിലെ അംഗങ്ങൾ സ്വവംശ വിവാഹ നിഷ്ഠ പാലിക്കണമെന്നു തന്നെയാണ് രൂപതാ നേതൃത്വവും പിതാക്കൻമാരും ആഗ്രഹിക്കുന്നതും പഠിപ്പിക്കുന്നതും. കോട്ടയം രൂപതയുടെ മേലദ്ധ്യക്ഷനായ മാർ മാത്യു മൂലക്കാട്ട് സീറോ മലബാർ സിനഡിലും റോമിലും ഈ അവകാശം സ്ഥാപിക്കുന്നതിനും രൂപതയുടെ വിപുലീകരണത്തിനുമായി നിരന്തരം വാദിക്കുകയും ചെയ്യുന്നുണ്ട്.എന്നാൽ കോട്ടയം രൂപതയിൽ നിന്നും മാറിക്കെട്ടിയവർ തങ്ങൾ രൂപതയിൽ നിന്നും മാറി നിൽക്കേണ്ടിവരുന്നതിന്റെ പേരിൽ രൂപതാദ്ധ്യക്ഷനെ നിശിതമായി വിമർശിക്കുകയാണ്. തങ്ങൾക്കും പങ്കാളിക്കും മക്കൾക്കും രൂപതയിൽ അംഗത്വം നൽകണമെന്നതാണ് അവരുടെ ആവിശ്യം.തങ്ങളുടെ ആഗ്രഹത്തിനു തടസം നിൽക്കുന്നത് മൂലക്കാട്ട് പിതാവാണെന്ന് അവർ കരുതുന്നു. അതിനാൽ തന്നെ കിട്ടുന്ന എല്ലാ ആയുധങ്ങളും ഉപയോഗിച്ച് അതിനിശിതമായാണ് അവർ പിതാവിനെ ആക്രമിക്കുന്നത്.അതേസമയം കോട്ടയം രൂപതയിലെ ഒരംഗം ക്നാനായ സമുദായത്തിനു വെളിയിലുള്ള ഒരാളെ പങ്കാളിയായി സ്വീകരിച്ചാൽ പ്രസ്തുത പങ്കാളിക്കും അവരിലുണ്ടാകുന്ന മക്കൾക്കും രൂപതയിൽ അംഗത്വം കൊടുക്കാൻ കോട്ടയം രൂപതയ്ക്കു കാനോൻ നിയമ പ്രകാരം ബാദ്ധ്യതയില്ല എന്ന നിലപാടിലാണ് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. അതേസമയം സമുദായം മാറി വിവാഹം കഴിച്ചതിന്റെ പേരിൽ ഒരു രൂപതാംഗത്തിനു ഭ്രഷ്ട് കൽപ്പിക്കുന്നതും അയാളെ രൂപതയിൽ നിന്ന് എക്സ് കമ്യൂണിക്കേറ്റ് ചെയ്യുന്നതും ക്രൈസ്തവികമല്ല എന്ന നിലപാടിലാണ് റോമിലെ സാർവത്രിക സഭയുടെ നേതൃത്വം . ക്രൈസ്തവികതയുടെ നാനാ വശങ്ങളും പരിശോധിച്ചതിനു ശേഷം റോം കാനോനികമായി അങ്ങനെയൊരു സമവായത്തിലെത്തിയതിനാൽ കോട്ടയം രൂപതാ നേതൃത്വത്തിന് മറിച്ചൊരു നിലപാട് എടുക്കാനാവാത്ത സ്ഥിതി വന്നിരിക്കുന്നു. സിവിൽ കോടതികളും ആ വഴിക്കു തന്നെയാണ് നീങ്ങുന്നത്.പക്ഷേ രൂപതാ നേതൃത്വത്തിന്റെ പക്വവും മിതവുമായ ഈ നിലപാടിൽ പ്രതിഷേധമുള്ളവർ സമുദായത്തിൽ നിരവധിയാണ്.തങ്ങൾക്ക് സമുദായമാണ് സഭയേക്കാൾ വലുതെന്ന് ഇക്കൂട്ടർ വാദിക്കുന്നു. അതി തീവ്രവാദികളായ ചിലർ അടുത്തയിടെ സഭയുടെയും രൂപതയുടേയും നിലപാടുകളെ വെല്ലുവിളിച്ചു കൊണ്ട് ഒരു പടികൂടി കടന്ന് KSSS പോലെയുള്ള തീവ്രവാദ സംഘടനകൾ രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചത് ഈ സാഹചര്യത്തിലാണ്.KCCNA, UKKCA, തുടങ്ങിയ അൽമായ സംഘടനകൾ രൂപതാദ്ധ്യക്ഷനെ നേതൃസ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയും തങ്ങളുടെ സംഘടന ഇനി മേൽ സഭാ പരമല്ലെന്നും സർവതന്ത്ര സ്വതന്ത്രമായിരിക്കുമെന്നും പ്രഖ്യാപിച്ചു.KCCO, DKCC, KSS, KGP, KGF തുടങ്ങിയ സംഘടനകളും രൂപതാ നേതൃത്വത്തെ തള്ളിപ്പറഞ്ഞു.സമുദായം മാറിക്കെട്ടുന്നവർക്കു രൂപതയും സമുദായവും ഭ്രഷ്ട് കൽപ്പിക്കണമെന്നും അങ്ങനെയുള്ളവരെ രൂപതയിൽ നിന്നും എക്സ്കമ്യൂണിക്കേറ്റ് ചെയ്തു പുറത്താക്കണമെന്നും തീവ്രവാദികൾ ആവിശ്യപ്പെടുന്നു. അതിതീവ്ര നിലപാടെടുക്കുന്ന ഇക്കൂട്ടർ വേണ്ടിവന്നാൽ പോപ്പിന്റെ നേതൃത്വം പോലും നിരാകരിക്കണമെന്ന പക്ഷക്കാരാണ്. ഇതോടെ ഒരേ സമയം രൂപതയിൽ നിന്നു വിവാഹത്തോടനുബന്ധിച്ച് പുറത്തുപോയവരുടേയും രൂപതക്കുള്ളിൽ നിൽക്കുന്ന തീവ്രവാദികളുടേയും ശത്രുവായി മാറി ക്നാനായ ഗോത്രത്തലവനായ മാർ മൂലക്കാട്ട്.കോട്ടയം രൂപതാ നേതൃത്വം ക്നാനായ പാരമ്പര്യത്തിന്റെ ഭാഗമായുള്ള സ്വവംശ വിവാഹ നിഷ്ഠ തുടരണമെന്ന് ആഗ്രഹിക്കുകയും അതിനായി രൂപതാംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും തീവ്ര നിലപാടുകാർ അതുകൊണ്ടൊന്നും തൃപ്തരല്ലകോട്ടയ രൂപതയിലെ ഒരംഗം ക്നാനായ സമുദായത്തിനു വെളിയിലുള്ള ഒരാളെ പങ്കാളിയായി സ്വീകരിച്ചാൽ പ്രസ്തുത പങ്കാളിക്കും അവരിലുണ്ടാകുന്ന മക്കൾക്കും രൂപതയിൽ അംഗത്വം കൊടുക്കാൻ കോട്ടയം രൂപതയ്ക്കു കാനോൻ നിയമ പ്രകാരം ബാദ്ധ്യതയില്ല; അനുവാദവുമില്ല എന്നതാണ് സത്യം.2014-ൽ കത്തോലിക്കാ സഭ പുറത്തിറക്കിയ ഒരു ത്രി – പാർട്ടി ഡിക്ലറേഷനിൽ ഇക്കാര്യം എടുത്തു പറയുന്നുണ്ട്. തിരുസഭയുടെ പ്രതിനിധിയും തിരുസഭയുടെ പൗരസ്ത്യ ഘടകമായ സീറോ മലബാർ റീത്തിന്റെ അദ്ധ്യക്ഷനും കോട്ടയം രൂപതാദ്ധ്യക്ഷനും ഒപ്പിട്ട ആ ത്രി – പാർട്ടി ഡിക്ലറേഷൻ വളരെ കൃത്യമായി ഇക്കാര്യം നിർവചിച്ചിട്ടുണ്ട്.എങ്കിലും രൂപതയിലെ തീവ്രവാദി പക്ഷത്തെ തൃപ്തിപ്പെടുത്താൻ അതൊന്നു പോരാതെ വന്നിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ രൂപതയ്ക്ക് അകത്തും രൂപതയ്ക്കു പുറത്തും നിലയുറപ്പിച്ചിരിക്കുന്ന വിരുദ്ധചേരിയിലുള്ള രണ്ടു കൂട്ടരിൽ നിന്നും ഒരേ സമയം ഒരു പോലെ ആക്രമണം നേരിടുകയാണ് നിർഭാഗ്യവാനായ മാർ മാത്യു മൂലക്കാട്ട് എന്നതാണ് വർത്തമാന കാലത്തെ വിചിത്രമായ വസ്തുത.

Facebook Comments Box

By admin

Related Post