Wed. May 15th, 2024

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 43 കോടിയുടെ മയക്കുമരുന്ന് പിടികൂടി

By admin Sep 1, 2023
Keralanewz.com

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താളവളത്തില്‍ നിന്ന് 43 കോടിയുടെ മയക്കുമരുന്ന് കൂടിയതില്‍ ഡി ആര്‍ ഐ രാജീവ് കുമാര്‍ കാരിയര്‍ മാത്രമാണ് ബോംബെയിലേക്കുള്ള കൊക്കയിനും ഹെറോയിനുമാണ് ഇയാള്‍ കരിപ്പൂരിലെത്തിച്ചെതെന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ .

വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന ലോബിയിലെ ഒരു കണ്ണി മാത്രമാണ് റിമാന്റില്‍ കഴിയുന്ന രാജീവ് കുമാര്‍ . ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത് .

ഗോവയിലെ മയക്കുമരുന്ന് സംഘത്തിലുള്ളവരാണ് രാജീവ് കുമാറിന് കൊക്കയിനും ഹെറോയിനും കൊണ്ടുവരാന്‍ നിര്‍ദ്ദേശം നല്‍കിയത് . നല്ല പ്രതിഫലം വാഗ്ദാനം ചെയ്തു . കെനിയിലെ നെയ്റോബില്‍ നിന്നും മയക്കുമരുന്ന് മുംബൈയിലെത്തിക്കാനാണ് സംഘം ശ്രമിച്ചത് .

Facebook Comments Box

By admin

Related Post