Mon. Apr 29th, 2024

ആ​ഫ്രി​ക്ക- യു​എ​സ് യാ​ത്ര​യ്ക്കി​ടെ ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ കോ​ട്ട​യം സ്വ​ദേ​ശി​യെ കാ​ണാ​താ​യി

Keralanewz.com

ചി​ങ്ങ​വ​നം: ച​ര​ക്ക് ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ കോട്ടയം കു​റി​ച്ചി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ക​പ്പ​ലി​ല്‍​നി​ന്നും കാ​ണാ​താ​യ​താ​യി ബ​ന്ധു​ക്ക​ള്‍​ക്ക് വി​വ​രം ല​ഭി​ച്ചു.കു​റി​ച്ചി വ​ലി​യി​ട​ത്ത​റ ജ​സ്റ്റി​ന്‍ കു​രു​വി​ള​യെ(28)​യാ​ണ് സൗ​ത്ത് ആ​ഫ്രി​ക്ക​യി​ല്‍​നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ കാ​ണാ​താ​യ​താ​യി ക​പ്പ​ല്‍ അ​ധി​കൃ​ത​ര്‍ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

സ്ട്രീം ​അ​റ്റ്‌​ലാ​ന്‍​ഡി​ക് എ​ന്ന ക​പ്പ​ലി​ലെ അ​സി​സ്റ്റ​ന്‍റ് കു​ക്കാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ജ​സ്റ്റി​ന്‍. ക​ഴി​ഞ്ഞ 31നാ​ണ് ക​പ്പ​ല്‍ ആ​ഫ്രി​ക്ക​ന്‍ തീ​ര​ത്ത നി​ന്നും പു​റ​പ്പെ​ട്ട​ത്. ഈ ​മാ​സം 23ന് ​അ​മേ​രി​ക്ക​ന്‍ തീ​ര​ത്ത് എ​ത്തേ​ണ്ട ക​പ്പ​ലി​ല്‍​നി​ന്നും ക​ഴി​ഞ്ഞ എ​ട്ടി​ന് ജ​സ്റ്റി​നെ കാ​ണാ​താ​യ​താ​യി ക​പ്പ​ല്‍ അ​ധി​കൃ​ത​ര്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴ് മ​ണി​യോ​ടെ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു.

ക​പ്പ​ലി​ല്‍ 25 ജീ​വ​ന​ക്കാ​ര്‍ ആ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ള്‍ ക​പ്പ​ലു​മാ​യു​ള്ള ആ​ശ​യ വി​നി​മ​യം വി​ച്ഛേ​ദി​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് ബ​ന്ധു​ക്ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന വി​വ​രം.

Facebook Comments Box

By admin

Related Post