FilmsMovies

മോഹൻലാലും പ്രിയദര്‍ശനും വീണ്ടും ഒരുമിക്കുന്നു. പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന നൂറാമത്തെ ചിത്രത്തിന് ഹരം എന്നാണ് പേര്.

Keralanewz.com

മോഹൻലാലും പ്രിയദര്‍ശനും വീണ്ടും ഒരുമിക്കുന്നു. പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന നൂറാമത്തെ ചിത്രത്തിന് ഹരം എന്നാണ് പേര്.

വിനീത് ശ്രീനിവാസൻ രചന നിര്‍വഹിക്കുന്നു. ആദ്യമായാണ് മോഹൻലാല്‍ – പ്രിയദര്‍ശൻ ചിത്രത്തിന് വിനീത് ശ്രീനിവാസൻ രചന നിര്‍വഹിക്കുന്നത്.

അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ ആണ് നിര്‍മ്മാണം. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനു ശേഷം മോഹൻലാലും പ്രിയദര്‍ശനും ഒരുമിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവും.

പൂച്ചയ്ക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ് പ്രിയദര്‍ശൻ – മോഹൻലാല്‍ കൂട്ടുകെട്ട് ആരംഭിക്കുന്നത്. പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് പൂച്ചയ്ക്കൊരു മൂക്കുത്തി. ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍, ബോയിംഗ് ബോയിംഗ്, ചെപ്പ്, വെള്ളാനകളുടെ നാട്, ആര്യൻ, ചിത്രം, വന്ദനം, അക്കരെ അക്കരെ അക്കരെ, ചന്ദ്രലേഖ, കാക്കക്കുയില്‍, കിളിച്ചുണ്ടൻ മാമ്ബഴം, ഒപ്പം തുടങ്ങിയവയാണ് ശ്രദ്ധേയമായ മോഹൻലാല്‍ – പ്രിയദര്‍ശൻ ചിത്രങ്ങള്‍.

Facebook Comments Box