Tue. Apr 30th, 2024

പിണറായി വിജയനും, വി എൻ വാസവനുമെതിരെ ഗുരുതരാരോപണങ്ങളുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

By admin Sep 28, 2023 #k surendran
Keralanewz.com

കരകയറാനാവാത്ത പതനത്തിലേക്ക് പിണറായി വിജയനാണ് സഹകരണ മേഖലയെ എത്തിച്ചതെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്.

സഹകരണ ബാങ്കുകള്‍ക്ക് പൊതു സോഫ്റ്റ് വെയര്‍ വേണമെന്ന കേന്ദ്രനിര്‍ദ്ദേശം അനുസരിക്കാത്ത ഒരേ ഒരു സംസ്ഥാനം കേരളമാണെന്നും ആര്‍ബിഐയുടെ മാനദണ്ഡങ്ങള്‍ പാലിക്കാനും കേരളം തയ്യാറായില്ലെന്നും ഇതാണ് സംസ്ഥാനത്തെ സഹകരണമേഖല അഴിമതിയുടെ കൂത്തരങ്ങാവാൻ വഴിവെച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരകയറാനാവാത്ത പതനത്തിലേക്ക് പിണറായി വിജയനാണ് സഹകരണ മേഖലയെ എത്തിച്ചത്. സാധാരണക്കാര്‍ സഹകരണ ബാങ്കിലെ നിക്ഷേപങ്ങള്‍ പിൻവലിച്ച്‌ എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. നേരത്തെ സഹകരണ സ്ഥാപനങ്ങള്‍ ജനങ്ങള്‍ അത്താണിയിയിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് അവര്‍ക്ക് ദുഃസ്വപ്നമായിരിക്കുകയാണ്. സഹകരണ ബാങ്കുകള്‍ക്ക് പൊതു സോഫ്റ്റ് വെയര്‍ വേണമെന്ന കേന്ദ്രനിര്‍ദ്ദേശം അനുസരിക്കാത്ത ഒരേ ഒരു സംസ്ഥാനം കേരളമാണ്. ആര്‍ബിഐയുടെ മാനദണ്ഡങ്ങള്‍ പാലിക്കാനും കേരളം തയ്യാറായില്ല. ഇതാണ് സംസ്ഥാനത്തെ സഹകരണമേഖല അഴിമതിയുടെ കൂത്തരങ്ങാവാൻ വഴിവെച്ചത്. ഈ ജാള്യത മറച്ചുവെക്കാനാണ് സര്‍ക്കാര്‍ ബിജെപിയെ അധിക്ഷേപിക്കുന്നത്. ബിജെപി സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്നുവെന്നത് ബാലിശമാണ്. തൻ്റെ മന്ത്രിസഭയിലെ അംഗവും പാര്‍ലമെൻ്റ് അംഗവും കരുവന്നൂര്‍ തട്ടിപ്പിന് കൂട്ടുനിന്നിട്ടുണ്ടെന്ന് അറിയാവുന്നത് കൊണ്ടാണ് മുഖ്യമന്ത്രി കേസ് അട്ടിമറിച്ചത്.നോട്ട് നിരോധന സമയത്ത് സിപിഎമ്മുകാര്‍ സഹകരണ ബാങ്കുകള്‍ വഴി കോടികള്‍ വെളുപ്പിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിൻ്റെ നിര്‍മ്മാണ സമയത്ത് നടന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ പണമാണ് കരുവന്നൂരില്‍ ഉള്‍പ്പെടെ കുമിഞ്ഞുകൂടിയത്. ഉന്നത സിപിഎം നേതാക്കളുടെ പണമാണ് ഇടനിലക്കാരനായ സതീശൻ വട്ടപലിശയ്ക്ക് കൊടുത്തത്. കൊള്ളപ്പണത്തിൻ്റെ കാര്യത്തില്‍ പരസ്പരം ഒറ്റുകൊടുക്കരുതെന്ന എം.വി. ഗോവിന്ദൻ്റെ പരാമര്‍ശം അധഃപതനത്തിൻ്റെ ഉദാഹരണമാണ്. എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടത്തിയത് യു.ഡി.എഫാണ്. യു.ഡി.എഫിന് ഇപ്പോഴാണോ കരുവന്നൂരില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മനസിലായത്? കേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പം സഹകരണ ബാങ്കുകളില്‍ തട്ടിപ്പ് നടത്തിയവരാണ് യുഡിഎഫ് ഒരു പത്രം വഴി മുസ്ലിംലീഗ് 10 കോടിയാണ് വെളുപ്പിച്ചത്.അനില്‍ അക്കര കരുവന്നൂര്‍ തട്ടിപ്പില്‍ എവിടെയാണ് ഇടപെട്ടത്? കേസിൻ്റെ ഒരു ഘട്ടത്തിലും അദ്ദേഹത്തെ കണ്ടിട്ടില്ല. ഇപ്പോള്‍ അദ്ദേഹം മാനത്ത് നിന്നും പൊട്ടിവീണതാണ്. യുഡിഎഫ്-എല്‍ഡിഎഫ്. സഹകരണ അഴിമതിക്കെതിരെ സഹകാരികളെ സംഘടിപ്പിച്ച്‌ ബി.ജെ.പി. സഹകരണ മുന്നേറ്റം നടത്തും. മാവേലിക്കര ഉള്‍പ്പെടെ യുഡിഎഫിൻ്റെ നേതൃത്വത്തിലുള്ള ബാങ്കിലെ തട്ടിപ്പിനെതിരെ പ്രക്ഷോഭം നടത്തും. നവംബറില്‍ സഹകരണ സംരക്ഷണ സമ്മേളനം നടത്തും. കേരളത്തിലെ ആദ്യത്തെ സഹകരണ ബാങ്ക് കൊള്ളയ്ക്ക് നേതൃത്വം കൊടുത്ത ആളാണ് സഹകരണമന്ത്രി വാസവൻ. സിപിഎമ്മുകാരുണ്ടാക്കിയ സ്വയംകൃത അനര്‍ത്ഥമാണ് ഇപ്പോള്‍ അവര്‍ അനുഭവിക്കുന്നത്”- കെ.സുരേന്ദ്രൻ പറഞ്ഞു.

Facebook Comments Box

By admin

Related Post

You Missed