Local NewsNational News

പ്രായപൂര്‍ത്തിയാകാത്ത മകളെ മൂന്ന് വര്‍ഷത്തോളം ക്രൂര പീഡനത്തിനിരയാക്കി, 16-ാം വയസില്‍ പ്രസവിച്ചു; പിതാവിന് വധശിക്ഷ

Keralanewz.com

ചണ്ഡീഗഡ്: പ്രായപൂര്‍ത്തിയാകാത്ത മകളെ ക്രൂര പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ പിതാവിന് വധശിക്ഷ വിധിച്ച്‌ കോടതി.

ഹരിയാനയിലെ സ്പെഷല്‍ പോക്സോ കോടതിയുടേതാണ് നടപടി. പിഴയായി 15,000 രൂപയും ഒടുക്കണം. നഷ്ടപരിഹാരമായി പെണ്‍കുട്ടിക്ക് 10 ലക്ഷം രൂപ കൈമാറാനും കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.

പെണ്‍കുട്ടിയുടെ അമ്മ മൂന്ന് വര്‍ഷം മുൻപ് മരിച്ചിരുന്നു. ശേഷം തുടര്‍ച്ചയായി പിതാവ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഗര്‍ഭിണിയായതോടെയാണ് പെണ്‍കുട്ടി പീഡനവിവരം മുത്തശ്ശിയോട് പറഞ്ഞത്. 2020 ഒക്ടോബറില്‍ വനിതാ പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി പിതാവിനെതിരെ പരാതി നല്‍കി. 15 വയസ് മാത്രമായിരുന്നു ആ സമയത്ത് പെണ്‍കുട്ടിയുടെ പ്രായം. പിന്നീട് 16-ാം വയസ്സില്‍ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കി. പരിശോധനയില്‍ കുഞ്ഞിന്റെ ഡിഎൻഎയ്‌ക്ക് പ്രതിയുടേതുമായി സാമ്യമുണ്ടന്നു കണ്ടെത്തി. കുഞ്ഞിനെ നിലവില്‍ എൻജിഒ ദത്തെടുത്തിരിക്കുകയാണ്.

Facebook Comments Box