വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കാന്‍ സൗകര്യമൊരുക്കി നല്‍കിയത് കാമുകി, സ്നേഹം കൊണ്ടെന്ന് ഭാര്യ: മനീഷിനെതിരെ നിരവധി കേസുകള്‍

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കോഴിക്കോട് : പോക്സോ കേസില്‍ അറസ്റ്റിലായ താമരശ്ശേരി സ്‌കൂളിലെ കായികാദ്ധ്യാപകന്‍ വി.ടി മിനീഷ് കുട്ടികളെ സ്ഥിരമായി പീഡനത്തിന് ഇരയാക്കിയത് നെല്ലിപൊയിലിലുള്ള സഹായിയായ സ്ത്രീയുടെ വീട്ടില്‍ വെച്ചാണെന്ന് വെളിപ്പെടുത്തല്‍. പീഡനത്തിനിരയായ പെണ്‍കുട്ടികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം അദ്ധ്യാപക – വിദ്യാര്‍ത്ഥി ബന്ധത്തെ കുട്ടി തെറ്റിദ്ധരിച്ചുവെന്നും വിദ്യാര്‍ത്ഥിയോടുള്ള സ്നേഹം കൊണ്ടാണ് കെട്ടിപ്പിടിച്ചതെന്നുമായിരുന്നു മനീഷും ഭാര്യയും പരാതിപ്പെട്ട വിദ്യാര്‍ത്ഥിനിയോട് ഫോണിലൂടെ പറഞ്ഞത്.

വിദ്യാര്‍ത്ഥിനികളെ അധിക ദിവസവും താമസിപ്പിച്ചത് സ്കൂളില്‍ നിന്നും 30 കിലോമീറ്ററിലധികം ദൂരമുള്ള നെല്ലിപൊയിലിലെ വീട്ടിലായിരുന്നു എന്നും കുട്ടികളെ പീഡനത്തിനിരയാക്കാന്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നല്‍കിയത് വീട്ടുടമസ്ഥയായ സ്ത്രീയാണെന്നും കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളിന് സമീപം വാടക കെട്ടിടത്തില്‍ താമസ സൗകര്യമുണ്ടായിരുന്നപ്പോഴാണ് വിദ്യാര്‍ത്ഥിനികളെ ഇത്ര ദൂരത്തില്‍ താമസിപ്പിച്ചത്.

ഇവിടെവെച്ച്‌ കുട്ടികളെ ഒറ്റക്ക് പീഡനത്തിന് ഇരയാക്കിയതായും മൂന്നും നാലും കുട്ടികളെ കൊണ്ട് അദ്ധ്യാപകന്റെ ശരീരത്തില്‍ മസാജ് ചെയ്യിപ്പിച്ചിരുന്നതായും വിദ്യാര്‍ത്ഥിനികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ധ്യാപകന്റെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങാത്തവര്‍ക്കെതിരെ അസഭ്യം പറയുന്നതും, മര്‍ദ്ദിക്കുന്നതും പതിവാണെന്നും കുട്ടികള്‍ പറഞ്ഞു. ഒരു വിദ്യാര്‍ത്ഥിനിയുടെ മാതാവ് ഈ വീട്ടില്‍ എത്തിയപ്പോള്‍ അദ്ധ്യാപകന്റെ മുറിയില്‍ നിന്നും കുട്ടികള്‍ പിന്‍വാതിലിലൂടെ പുറത്തേക്ക് ഓടുന്നതാണ് കണ്ടത്. ഇതോടെ അവര്‍ മകളെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുകയായിരുന്നു.

അതേസമയം, വിദ്യാര്‍ത്ഥിനിയെ തിരികെയെത്തിക്കാന്‍ അദ്ധ്യാപകന്റെ സഹായിയായ സ്ത്രീ തന്ത്രങ്ങള്‍ പറഞ്ഞ് കൊടുക്കുന്നതും, കുട്ടിയുടെ അമ്മ വന്ന അവസരത്തില്‍ നടന്ന സംഭവങ്ങള്‍ വിവരിക്കുന്നതുമായ ശബ്ദരേഖകളും പുറത്ത് വന്നിരുന്നു. വിദ്യാര്‍ത്ഥിനിയോടും, മാതാവിനോടും അദ്ധ്യാപകന്‍ പ്രണയാഭ്യര്‍ത്ഥന നടത്തുന്നതും, നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെടുന്നതുമായ ശബ്ദരേഖകളും പുറത്തു വന്നു.

സംഭവത്തില്‍ അദ്ധ്യാപകന്റെ വലംകൈയ്യായ സീനിയര്‍ കായികതാരമായ വിദ്യാര്‍ത്ഥിനിയുടെ പങ്കിനെ കുറിച്ചും അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മറ്റ് വിദ്യാര്‍ത്ഥിനികളെ അദ്ധ്യാപകന്റെ കിടപ്പുമുറിയില്‍ എത്തിക്കാന്‍ സീനിയറായ ഈ വിദ്യാര്‍ത്ഥിനി സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും കുട്ടികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

നിരവധി കുട്ടികളെ മനീഷ് പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെങ്കിലും കുറച്ച്‌ പേര്‍ മാത്രമേ പരാതിയുമായി രംഗത്ത് വന്നിട്ടുള്ളൂ. രണ്ട് പോക്സോ കേസ് അടക്കം അഞ്ച് കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന്റെ ബന്ധുവീട്ടില്‍ വെച്ചു പീഡിപ്പിച്ചെന്നായിരുന്നു പരാതിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് താമരശ്ശേരി സ്‌കൂളിലെ കായികാദ്ധ്യാപകന്‍ വി.ടി മനീഷിനെ താമരശ്ശേരി പൊലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •