Fri. Mar 29th, 2024

കുതിരാന്‍ തുരങ്കം പാലം ഇന്ന് തുറക്കുന്നു; അറിയിച്ചത് നിതിന്‍ ഗഡ്കരി‍; ഔദ്യോഗിക ഉദ്ഘാടനമില്ല; പങ്കെടുക്കില്ലെന്ന് മുഹമ്മദ് റിയാസും ജനപ്രതിനിധികളും

By admin Jul 31, 2021 #cpwd #india
Keralanewz.com

തിരുവനന്തപുരം: പാലക്കാട് – തൃശ്ശൂര്‍ പാതയിലെ യാത്രക്കാരുടെ കാത്തരിപ്പിന് വിരാമം. യാത്രക്കാര്‍ ഏറെ പ്രയോജനകരാമായ കുതിരാന്‍ തുരങ്കം ഇന്ന് തുറക്കും. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പരിശോധനകള്‍ക്ക് ശേഷം കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുമതി കിട്ടിയതോടെയാണ് കുതിരാന്‍ തുറക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പാണ് കുതിരാന്‍ മലയിലെ ഇരട്ടതുരങ്കങ്ങളില്‍ ഒന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ തുരങ്കമായ കുതിരാനില്‍ ഒരു ലൈനില്‍ ഇന്ന് മുതല്‍ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതലമന്ത്രി നിതിന്‍ ഗഡ്കരി ട്വീറ്റ് ചെയ്തു. ഗഡ്കരിയുടെ ട്വീറ്റിലൂടെയാണ് തുരങ്കം തുറക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ അധികൃതരും അറിഞ്ഞത്. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയായും മറ്റു ജനപ്രതിനിധികളും അറിയിച്ചു. വിവാദത്തിനില്ലെന്നും റിയാസ് വ്യക്തമാക്കി.

ഉദ്ഘാടന ചടങ്ങടക്കമുള്ള ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കി ഗതാഗതയോഗ്യമായ ഒരു തുരങ്കത്തിലൂടെ വാഹനങ്ങള്‍ കടത്തി വിടാനാണ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ നിര്‍ദേശം. ഇന്ന് വൈകിട്ട് അഞ്ച് മണിക്കു ശേഷം കുതിരാനിലൂടെ വാഹനങ്ങള്‍ കടത്തിവിടും. ഇതോടെ കോയമ്ബത്തൂര്‍ – കൊച്ചി പാതയിലെ യാത്രസമയം വലിയ രീതിയില്‍ കുറയും.

കുതിരാന്‍ തുരങ്കം ഓഗസ്റ്റ് ഒന്നിനോ ഓഗസ്റ്റ് മാസത്തിലോ തുറക്കുമെന്നായിരുന്നു നേരത്തെ പൊതുമരാമത്ത മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. നിര്‍മാണം കഴിഞ്ഞതായി കരാര്‍ കമ്ബനിയും വ്യക്തമാക്കിയിരുന്നു. തുരങ്കം സന്ദര്‍ശിച്ച ദേശീയപാത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് റീജനല്‍ ഓഫിസിന് കൈമാറി. ഈ റിപ്പോര്‍ട്ട് പരിഗണിച്ച്‌ അന്തിമ അനുമതി നല്‍കേണ്ടത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പായിരുന്നു. അനുമതി അടുത്ത ആഴ്ച കിട്ടും എന്നായിരുന്നു കരുതിയതെങ്കിലും അപ്രതീക്ഷിതമായി ഇന്ന് അനുമതി ലഭിക്കുകയായിരുന്നു.

Facebook Comments Box

By admin

Related Post