Sun. Apr 28th, 2024

ഇംഗ്ലണ്ടിന് മുമ്പിൽ തകര്‍ന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ്, ആദ്യ ടെസ്റ്റ് ജയിച്ച് ഇംഗ്ലണ്ട് .

By admin Jan 28, 2024 #india
Keralanewz.com

ഹൈദരാബാദ്: ഇംഗ്ലണ്ടിന് എതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയം. മത്സരം നാലം ദിവസം അവസാന സെഷനില്‍ തകർന്നടിഞ്ഞ ഇന്ത്യ 202 റണ്ണിനാണ് ഓളൗട്ട് .

ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയ ശേഷമാണ് ഇന്ത്യ ഇങ്ങനെ തോല്‍വിയിലേക്ക് എത്തിയത്. 28 റണ്‍സിന്റെ വിജയമാണ് ഇംഗ്ലണ്ട് നേടിയത്.

ഇന്ത്യ ഇന്ന് അവസാന സെഷൻ 95-3 എന്ന നിലയില്‍ ആണ് ആരംഭിച്ചത്. പെട്ടെന്നു തന്നെ ഇന്ത്യ 119-7 എന്ന നിലയിലേക്ക് തകർന്നും. അവിടെ നിന്ന് ഭരതും അശ്വിനും കൂടി ഒരു നല്ല കൂട്ടുകെട്ട് പടുക്കുകയായിരുന്നു‌. എന്നാല്‍ ഇന്നത്തെ മത്സരം അവസാനിക്കാൻ 2 ഓവർ മാത്രം ബാക്കിയിരിക്കെ ഭരതിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഹാർട്ലിയാണ് 28 റണ്‍സ് എടുത്ത ഭരതിനെ പുറത്താക്കിയത്.

ഇതിനു പിന്നാലെ 28 റണ്‍സ് എടുത്ത് അശ്വിനും ക്രീസ് വിട്ടു. ഈ വിക്കറ്റും ഹാർട്ലിയാണ് നേടിയത്‌. സ്കോർ 177-9. പിന്നെ സിറാജും ബുമ്രയും ക്രീസില്‍. അവസാന കൂട്ടുകെട്ട് തകർത്ത് വിജയം ഉറപ്പിക്കാൻ ഇംഗ്ലണ്ട് അധികം സമയമെടുത്തില്ല. സിറാജിനെ കൂടെ പുറത്താക്കി ഹാർട്ലി ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചു

39 റണ്‍സ് എടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മ, 15 റണ്‍സ് എടുത്ത യശസ്വി ജയ്സ്വാള്‍, റണ്‍ ഒന്നും എടുക്കാതെ ഗില്‍ എന്നിവർ രണ്ടാം സെഷനില്‍ കളം വിട്ടിരുന്നു. ടോം ഹാർട്ലിയാണ് രെ മൂന്ന് വിക്കറ്റുകളും നേടിയത്. അവസാന സെഷനില്‍ 22 റണ്‍സ് എടുത്ത് രാഹുല്‍, 17 റണ്‍സ് എടുത്ത് അക്സർ, 13 റണ്‍സ് എടുത്ത് ശ്രേയസ്, 2 റണ്‍സ് എടുത്ത് ജഡേജ എന്നിവർ കളം വിട്ടു. ഇംഗ്ലണ്ടിനായി ഹാർട്ലി 7 വിക്കറ്റും റൂട്ട്, ലീച് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

ഇന്ന് ആദ്യ സെഷനില്‍ ഇംഗ്ലണ്ട് ഓളൗട്ട് ആയിരുന്നു. ഒലി പോപിന്റെ മികവില്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ 420 റണ്‍സ് ആണ് എടുത്തത്. 230 റണ്‍സിന്റെ ലീഡ് അവർ നേടി. ഒലി പോപ്പ് 196 റണ്‍സ് എടുത്താണ് പുറത്തായത്. 278 പന്തില്‍ നിന്നാണ് താരം 196 റണ്‍സ് എടുത്തത്. 27 ഫോർ താരം നേടി.

ഇന്ത്യക്ക് ആയി ജസ്പ്രിത് ബുമ്ര 4 വിക്കറ്റുകള്‍ നേടി തിളങ്ങി. അശ്വിൻ 3 വിക്കറ്റും ജഡേജ രണ്ട് വിക്കയും ജഡേജ ഒരു വിക്കറ്റും നേടി. ഒരു ഘട്ടത്തില്‍ 163-5 എന്ന നിലയില്‍ ആയിരുന്നു ഇംഗ്ലണ്ട്. അവിടെ നിന്നാണ് അവർ ഇത്ര മികച്ച സ്കോറിലേക്ക് എത്തിയത്.

സമ്മറി;
ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സ് 246/10
ഇന്ത്യ ആദ്യ ഇന്നിങ്സ് 436/10
ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സ് 420/10
ഇന്ത്യ രണ്ടാം ഇന്നിങ്സ് 202/10

Facebook Comments Box

By admin

Related Post