Sat. Apr 27th, 2024

കര്‍ണാടകത്തില്‍ പടക്കനിര്‍മാണ ശാലയില്‍ ഉഗ്രസ്ഫോടനം; മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു

By admin Jan 28, 2024
Keralanewz.com

ബംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡയിലുള്ള ബെല്‍ത്തങ്കടിയില്‍ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു.ആറ് പേർക്ക് പരിക്കേറ്റു.

ജീവനക്കാരായ സ്വാമി (55), വർഗീസ് (68) എന്നിവരാണ് മരിച്ച മലയാളികള്‍. മലപ്പുറം സ്വദേശിയായ ബഷീറിന്‍റെ ഫാമിലാണ് പടക്കനിർമാണശാല ഉണ്ടായിരുന്നത്. പരിക്കേറ്റവരില്‍ ഒരാള്‍ മലയാളിയാണ്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പടക്കം നിർമിച്ചിരുന്ന കെട്ടിടം സ്ഫോടനത്തില്‍ പൂർണമായും തകർന്നു. അപകടസമയം കെട്ടിടത്തില്‍ ഒൻപത് പേർ ഉണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.
മറ്റുള്ളവരുടെ പരിക്കിനെക്കുറിച്ചും ,നാശനഷ്ടങ്ങളെക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമല്ല.

Facebook Comments Box

By admin

Related Post