National News

വിവിധ സംസ്ഥാനങ്ങളിലെ 20 ഇടങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍ ഐ എ റെയ്ഡ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് റെയ്ഡ്.

Keralanewz.com

ദല്‍ഹിയിലെ ഫസല്‍പൂര്‍, ഷഹീന്‍ബാഗ്, ഓഖ്ല, ചാന്ദ്നി ചൗക്ക് എന്നിവിടങ്ങിലും മധ്യപ്രദേശിലെ ഭോപാലിലും മഹാരാഷ്‌ട്രയിലെ മുംബൈയിലും താനെയിലും, രാജസ്ഥാനിലെ ടോങ്കിലും ഗംഗാപൂര്‍ സിറ്റിയിലും ഉത്തര്‍പ്രദേശിലെ ഗോരഖ് പൂര്‍, കാന്‍പൂര്‍, സന്ത് രവിദാസ് നഗര‍്, സിദ്ധാര്‍ത്ഥ് നഗര്‍, ലഖ്നോ എന്നിവിടങ്ങളിലും തമിഴ്നാട്ടിലെ മധുരൈയിലുമാണ് റെയ് ഡ്.

തിരച്ചിലില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേസിലേക്ക് വെളിച്ചം വീശുന്ന ഒരു പിടി നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായി പറയുന്നു. ലാപ് ടോപുകള്‍, സിം കാര്‍ഡുകള്‍, മെമറി കാര്‍ഡുകള്‍, മൊബൈല്‍ ഫോണു‍കള്‍, പെന്‍ ഡ്രൈവുകള്‍, ഹാര്‍ഡ് ഡിസ്കുകള്‍ എന്നിവ കണ്ടെത്തി. കുറ്റം തെളിയിക്കുന്ന ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്.

Facebook Comments Box