Tue. Apr 30th, 2024

ജോസഫ് ഗ്രൂപ്പിൽ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന് പാർട്ടി യോഗത്തിൽ ചർച്ച. പിജെ ജോസഫും മോൻസും മാറി നിന്ന് യൂത്ത് ഫ്രണ്ട്, കെ എസ് സി നേതാക്കൾക്ക് അവസരം നൽകണമെന്ന് ആവശ്യം.

By admin Oct 12, 2023 #Mons #PJ Joseph
Keralanewz.com

തൊടുപുഴ : ലോക്സഭാ സീറ്റിനു വേണ്ടി സീനിയർ നേതാക്കൾ തമ്മിൽ തർക്കം മൂർച്ഛിച്ചപ്പോൾ ജോസഫ് വിഭാഗം കേരളാ കോൺഗ്രസിൽ സീറ്റ്‌ ചോദിച്ചു യുവാക്കളും രംഗത്ത്.

കോട്ടയം അല്ലെങ്കിൽ ഇടുക്കി ലോകസഭാ സീറ്റ്‌ ആണ് പാർട്ടി പ്രതീക്ഷിക്കുന്നത്. രണ്ടിൽ ഏതു സീറ്റ്‌ ലഭിച്ചാലും പാർട്ടി ചെയർമാൻ പിജെ ജോസഫ് മത്സരിക്കാൻ ആണ് സാധ്യത. ഇനി പിജെ ജോസഫിന് മറ്റെന്തെങ്കിലും തടസം നേരിട്ടാൽ മോൻസ് ജോസഫ് ആയിരിക്കും സ്ഥാനാർത്ഥി. ഈ രീതിയിൽ ഉള്ള ചർച്ച ആണ് പാർട്ടിയിൽ പുതിയ പ്രശ്നം ഉണ്ടാക്കുന്നത്. എന്ത് സ്ഥാനം വന്നാലും പിജെ ജോസഫ് അല്ലെങ്കിൽ മോൻസ് ജോസഫ് എന്നതിനപ്പുറം ഒരു ചർച്ച നടക്കുന്നില്ല. ലോക്സഭാ സീറ്റ്‌ ലഭിച്ചാൽ മറ്റു സീനിയർ നേതാക്കളായ തോമസ് ഉണ്ണിയാടൻ, പിസി തോമസ്, ഫ്രാൻസിസ് ജോർജ്, മുൻ പഞ്ചായത്ത്‌ മെമ്പറും, യു ഡീ എഫ് ജില്ലാ ചെയർമാനും ആയ സജി മഞ്ഞക്കടമ്പിൽ ഇവർക്ക് എല്ലാം മത്സരിക്കാൻ താല്പര്യം ഉണ്ട്. എന്നാൽ ഇവരെ ആരെയും പരിഗണിക്കാതെ സ്വന്തം പേരുകൾ ആണ് പിജെ ജോസഫും, മോൻസും പ്രചരിപ്പിക്കുന്നത്. അവർക്ക് വേണ്ടി ആണ് സീറ്റ്‌ ചോദിക്കുന്നത് പോലും.

പിജെ ജോസെഫിന്റെ ദീർഘ കാലമായുള്ള ആഗ്രഹം ആണ് എംപി ആവുക എന്നത്. പണ്ടൊരിക്കൽ എംപി ആവാൻ ഒറ്റക്ക് മത്സരിച്ചു കെട്ടി വെച്ച കാശ് പോയ ചരിത്രവും പിജെ ജോസഫിനു ഉണ്ട്. കേന്ദ്രത്തിൽ രാഹുൽ ഗാന്ധി സർക്കാർ അധികാരം പിടിക്കും എന്ന പ്രതീക്ഷ ആണ് പിജെ ജോസഫിന് ഉള്ളത്. അങ്ങനെ എങ്കിൽ താൻ എംപി അയാൽ കേന്ദ്ര മന്ത്രി സ്ഥാനം ഉറപ്പ്. ഇതേ ലക്ഷ്യം തന്നെ ആണ് മോൻസ് ജോസഫിനും.

പിജെ ജോസഫിന് മറ്റൊരു ലക്ഷ്യവും കൂടി ഉണ്ട്. താൻ എംപി ആയാൽ, ഉപതിരഞ്ഞെടുപ്പിൽ തന്റെ മകനെ മത്സരിപ്പിക്കുക്ക. അതിനായി ഉള്ള പരിശീലനത്തിൽ ആണ് നിലവിൽ പിജെ യുടെ മകൻ അപു ജോസപ്പ്.

ഈ ഒരു സാഹചര്യത്തിൽ ആണ് ജോസഫ് ഗ്രൂപ്പിൽ ഒരു വിഭാഗം നേതാക്കൾ യുവാക്കളെ രംഗത്ത് ഇറക്കി പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നത്. തങ്ങൾക്ക് നേരിട്ട് ഇടപെടൽ നടത്തുക അസാധ്യം ആയതിനാൽ യുവാക്കളെ രംഗത്ത് ഇറക്കുക എന്നതാണ് തന്ത്രം. കെ എസ് സി പ്രസിഡന്റ്‌ ആയിരുന്ന മോൻസ് ജോസഫ് എം എൽ എ ആയ ശേഷം കെ എസ് സി ക്കോ യൂത്ത് ഫ്രണ്ട് നോ ഒരു സീറ്റ്‌ ലഭിച്ചിട്ടില്ല. 10 നിയമസഭാ സീറ്റ്‌ ലഭിച്ചിട്ട് കെഎം മാണി യുടെ മരുമകനു പോലും സീറ്റ്‌ നൽകി എന്നാൽ കെ എസ് സി, യൂത്ത് ഫ്രണ്ട് നു സീറ്റ്‌ നൽകിയില്ല. വെറുതെ പോസ്റ്റർ ഒട്ടിക്കാൻ മാത്രം അല്ലല്ലോ യുവാക്കൾ എന്നിവർ പറയുന്നു.

പിജെ ജോസഫ് ലോക്സഭയിൽ പോയാൽ പകരം ഇത്‌ വരെ അവസരം ലഭിക്കാത്ത പാർട്ടി നേതാക്കൾക് സീറ്റ്‌ നല്കണം എന്ന് ഇവർ പറയുന്നു. മോൻസ് ജോസഫ് 5 വട്ടം എം എൽ എ ആയി. പിജെ ജോസ്ഫ്ഉം അതിലധികം ആയി. അടുത്ത വട്ടം രണ്ടു പേരും മാറി നിന്ന് യുവാക്കളെ പരിഗണിക്കണം. കടുത്തുരുത്തി സീറ്റ്‌ യൂത്ത് ഫ്രണ്ട് നു നൽകണം എന്നൊക്കെയാണ് ഇവർ ആവശ്യപ്പെപടുന്നത്.

എന്നാൽ ഇവർക്ക് പിന്നിൽ മുൻ എംപി മാരുടെ പ്രേരണ ഉണ്ടെന്ന് ഉള്ളത് പിജെ ജോസഫിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നു. ഇവരെ എങ്ങനെ ഒതുക്കണം എന്നതിൽ ആണ് നിലവിലുള്ള ചർച്ച.

Facebook Comments Box

By admin

Related Post