Fri. May 3rd, 2024

‘ഞാന്‍ എങ്ങാനും ആയിരുന്നെങ്കില്‍ എന്നെ കൊന്നാലും ശരി ഇവനെയൊക്കെ വെടിവെച്ചു കൊന്നേനെ’: പോപ്പുലര്‍ ഫ്രണ്ടിനെതിരെ പി സി ജോര്‍ജ്

By admin Dec 20, 2021 #popular front
Keralanewz.com

ആലപ്പുഴ : പിണറായി ഭരണത്തില്‍ എന്തും നടക്കുമെന്ന നിലയിലേക്ക് കേരളം മാറിയിരിക്കുന്നുവെന്ന് പിസി ജോര്‍ജ്.

ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പോപ്പുലര്‍ഫ്രണ്ട് എന്ന കൊള്ള സംഘത്തെ അറസ്റ്റ് ചെയ്യാനുള്ള ബാദ്ധ്യത പിണറായി സര്‍ക്കാരിനുണ്ട്. എന്നാല്‍ ഇത് ചെയ്യാതെ ഇവരുടെ പിന്തുണയോടെ ഭരിക്കുകയാണ്.

എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണെന്നും പിസി ജോര്‍ജ് കുറ്റപ്പെടുത്തി. ബിജെപിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ മാത്രം അഹങ്കാരമുള്ളവരായി പോപ്പുലര്‍ഫ്രണ്ട് മാറി എന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്‌തെന്നാണ് പറയുന്നത്. ഇവര്‍ യഥാര്‍ത്ഥ പ്രതികള്‍ ആണോ എന്നതില്‍ സംശയമുണ്ട്. പെരിയ കൊലക്കേസ് സിബിഐ അന്വേഷിച്ചപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തത് യഥാര്‍ത്ഥ പ്രതികളെയല്ല എന്ന് വ്യക്തമായി.

എന്തും നടക്കുമെന്ന നിലയിലേക്ക് ഇന്ന് കേരളം മാറിയിരിക്കുന്നു. രഞ്ജിത്ത് ശ്രീനിവാസന്റെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം. പോപ്പുലര്‍ഫ്രണ്ടില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍പേരെയും അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയുടെ വിക്കറ്റ് വീഴുമ്ബോള്‍ സന്തോഷിക്കുന്നവരാണ് ഇവിടെയുള്ളവര്‍. ജനറല്‍ ബിപിന്‍ റാവത്തിന്റെയും സൈനികരുടെയും മൃതദേഹം കൊണ്ടുവന്നപ്പോല്‍ കൈകൊട്ടി ചിരിച്ച ‘റാസ്‌കള്‍സ്’ ഉള്ള നാടാണ് ഇന്ത്യ. ഇത്തരം രാജ്യദ്രോഹികളെ വെടിവെച്ച്‌ കൊല്ലുകയാണ് വേണ്ടത്.

ഞാന്‍ എങ്ങാനും ആയിരുന്നേല്‍ എന്നെ കൊന്നാലും വെടിവെച്ച്‌ കൊന്നേനെയെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. രാജ്യദ്രോഹികളുടെ താവളമാണ് ഈരാറ്റുപേട്ട. ചിലര്‍ ഇവിടെ നിന്നും പോയിട്ടുണ്ട്. ഇവരെല്ലാം എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. മൗലവിയായി ആര് ഇറങ്ങിത്തിരിച്ചാലും മുസ്ലീങ്ങള്‍ അത് വിശ്വസിക്കും. അത് കൊള്ളക്കാരനാണോ, രാജ്യദ്രോഹിയാണോ എന്നൊന്നും ആര്‍ക്കും അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Facebook Comments Box

By admin

Related Post