Tue. May 7th, 2024

രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം : കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുന്നു

By admin Dec 20, 2021 #alappuzha murder
Keralanewz.com

ആലപ്പുഴ : ബിജെപി നേതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം ഇടപെടുന്നു.

സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് നാളെ കേരളത്തിലെത്തുമെന്നാണ് സൂചന. കൊലപാതകവുമായി ബന്ധപ്പെട്ട് കേരളാ പോലീസിനോടും കേന്ദ്രമന്ത്രി റിപ്പോര്‍ട്ട് തേടും.

തിങ്കളാഴ്ച കേരളത്തിലെത്തുന്ന മന്ത്രി നിത്യാനന്ദ റായ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസിന്റെ ഭൗതികദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കും, കുടുംബാഗങ്ങളെയും സന്ദര്‍ശിക്കും. രഞ്ജിത്തിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകിപ്പിച്ചതില്‍ നിന്നും പോലീസുകാരുടെ കള്ളക്കളി വ്യക്തമാണെന്ന് ബിജെപി ആരോപിക്കുന്നുണ്ട് .

ഞായറാഴ്ച സംസ്‌കാര ചടങ്ങുകള്‍ നടത്താതിരിക്കാന്‍ പോലീസുകാര്‍ മന:പൂര്‍വ്വം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകിപ്പിച്ചതാണ്. ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ വൈകിയെന്ന സാങ്കേതിക കാരണം പറഞ്ഞാണ് പോസ്റ്റ്മോര്‍ട്ടം വൈകിപ്പിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
മുഖം മറച്ചാണ് അക്രമി സംഘം രഞ്ജിത്തിന്റെ വീട്ടിലേക്ക് എത്തിയത്. ഇവരെല്ലാവരും ഹെല്‍മറ്റും തൊപ്പിയും ധരിച്ചിരുന്നു. മാസ്‌കിന് പുറമേ അക്രമികള്‍ തുണി ഉപയോഗിച്ച്‌ മുഖം മറച്ചിരുന്നു. അതേസമയം 12 അംഗ സംഘത്തില്‍ എട്ട് പേര്‍ ചേര്‍ന്നാണ് രഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തിയതെന്നാണ് ദൃക്സാക്ഷികളില്‍ നിന്നും ലഭിക്കുന്ന വിവരം.

Facebook Comments Box

By admin

Related Post