Sat. May 18th, 2024

ഉപാധി രഹിത സർവ്വസ്വാതന്ത്ര്യ ഭൂമി കർഷകന്റെ അവകാശം : രാരിച്ചൻ നീറണാകുന്നേൽ .

By admin Oct 12, 2023 #keralacongress m
Keralanewz.com

കട്ടപ്പന: ഉപാധിരഹിത സർവ്വസ്വാതന്ത്ര്യ ഭൂമി കർഷകന്റെ അവകാശമെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ _ രാരിച്ചൻ നീറണാകുന്നേൽ പറഞ്ഞു. കേരള കോൺഗ്രസ് എം ഇടുക്കി ജില്ലാ പ്രസിഡണ്ട് ജോസ് പാലത്തിനാൽ നേതൃത്വം കൊടുക്കുന്ന ഭൂപതിവ് സന്ദേശ യാത്രയുടെ നാലാം ദിവസത്തെ പര്യടന പരിപാടി കാഞ്ചിയാറ്റിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ഭൂ പതിവ് നിയമ ഭേദഗതി ബില്ല് നിലവിൽ വരുന്നതോടെ കർഷകന്റെ കൃഷി ഭൂമിക്ക് നിലവിൽ ഉണ്ടായിരുന്ന നിയമ തടസ്സങ്ങൾ നീങ്ങും. ഭാവിയിൽ ഉണ്ടാകുന്ന നിർമ്മാണങ്ങൾക്ക് സർക്കാരിന് അനുമതി നൽകുവാനും കഴിയും 63 വർഷം പഴക്കമുള്ള ഭൂമി സംബന്ധിച്ച കോടതി വ്യവഹാരങ്ങൾ ഇതോടെ തീർപ്പാകും ബില്ലിനെ നിയമസഭയിൽ അനുകൂലിച്ചവർ സഭയ്ക്ക് പുറത്ത് നടത്തുന്ന കുപ്രചരണങ്ങൾ ബിൽ നടപ്പാക്കുക വഴി ഇടതു സർക്കാരിന് ലഭിച്ച സ്വീകാര്യത മറയ്ക്കുന്നതിനുള്ള വിഫല ശ്രമമാണെന്നും രാരിച്ചൻ പറഞ്ഞു പാർട്ടി മണ്ഡലം പ്രസിഡൻറ് അഭിലാഷ് മാത്യു അധ്യക്ഷനായിരുന്നു. കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡൻ്റ് റെജി കുന്നംകോട്ട്, മനോജ് എം തോമസ്, ഷാജി കാഞ്ഞമല, ജിൻസൺ വർക്കി, ടോമി പകലോമറ്റം, ടിപി മൽക്ക, ജോസ് കുഴികണ്ടം, കെ എൻ മുരളി, ജെയിംസ് മ്ലാക്കുഴി, ബിജു ഐക്കര,ജയകൃഷ്ണൻ പുതിയേടത്ത്,മാത്യു വാലുമ്മേൽ, ജോമോൻ പൊടിപാറ, ആകാശ് ഇടത്തിപ്പറമ്പിൽ, സെബാസ്റ്റ്യൻ വാണിയിടം, ബിജു കപ്പലുമാക്കൽ,ജയിംസ് പാണ്ടമനാൽ, മനേഷ് കോട്ടാത്ത് ജാഥ ക്യാപ്റ്റൻ ജോസ് പാലത്തിനാൽ തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post