CRIMEHealthKerala News

കൊച്ചിയില്‍ രാസലഹരിയുമായ് തുമ്പിപ്പെണ്ണ് ‘ പിടിയില്‍

Keralanewz.com

കൊച്ചി: കലൂ‍ര്‍ അന്താരാഷ്ട്ര സ്റ്റേ‍ഡ‍ിയം പരിസരത്ത് വെച്ച്‌ എക്സൈസ് സംഘം അരക്കിലോയോളം വരുന്ന രാസലഹരി പിടികൂടി

തുമ്പിപ്പെണ്ണ് എന്ന പേരില്‍ കൊച്ചിയില്‍ ലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ അഞ്ച് പേരാണ് പിടിയിലായത്.25 ലക്ഷം രൂപ വില വരുന്ന ലഹരിമരുന്നുമായാണ് അഞ്ചംഗ സംഘത്തെ പിടികൂടിയത്. . കോട്ടയം സ്വദേശിയായ സൂസി മോള്‍ എന്ന യുവതിയും സംഘവുമാണ് തുമ്പിപ്പെണ്ണ് എന്ന പേരില്‍ രാസലഹരി വില്‍പ്പന നടത്തി വന്നിരുന്നത്.

ഹിമാചല്‍ പ്രദേശില്‍ നിന്ന് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തുന്ന ലഹരി വസ്തുക്കള്‍ കൊച്ചി നഗരത്തില്‍ വിതരണം ചെയ്യുന്ന സംഘമാണ് ഇതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. ലഹരി ആവശ്യപ്പെട്ട് എക്സൈസ് സംഘം തുമ്പിപ്പെണ്ണ് സംഘത്തെ വിളിച്ചുവരുത്തി. രാത്രി എട്ട് മണിയോടെ കാറില്‍ സ്റ്റേഡിയം പരിസരത്തെത്തിയ സംഘത്തെ എക്സൈസ് വളഞ്ഞു. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു

Facebook Comments Box