Kerala NewsLaw

ശബരിമലയിലേക്ക് അലങ്കരിച്ച്‌ വരുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

Keralanewz.com

കൊച്ചി :ശബരിമലയിലേക്ക് വരുന്ന അലങ്കരിച്ച വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി; നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കും

ഇലകളും പുഷ്പങ്ങളും വെച്ച് വാഹനങ്ങള്‍ അലങ്കരിക്കാൻ പാടില്ലെന്നും ഇത് മാട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, സര്‍ക്കാര്‍ ബോര്‍ഡ് വെച്ച്‌ വരുന്ന തീര്‍ത്ഥാടക വാഹനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകണമെന്നും കോടതി ഉത്തരവിട്ടു.

പുഷ്പങ്ങളും ഇലകളുമെല്ലാം ഉപയോഗിച്ച്‌ അലങ്കരിച്ചാണ് ശബരിമലയിലേക്ക് പല തീര്‍ത്ഥാടന വാഹനങ്ങളും എത്താറുള്ളത്. എന്നാല്‍, ഇത്തരത്തില്‍ തീര്‍ത്ഥാടനത്തിനായി അലങ്കരിച്ചുവരുന്ന വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനും കോടതി നിര്‍ദ്ദേശിച്ചു.

വിവിധ സ്ഥലങ്ങളില്‍നിന്ന് ശബരിമല സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസുകളും ഇത്തരത്തില്‍ അലങ്കരിച്ചാണ് സര്‍വീസ് നടത്താറുള്ളത്. എന്നാല്‍ ഇത്തരത്തില്‍ യാതൊരു അലങ്കാരവും ഒരു വാഹനത്തിലും പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Facebook Comments Box