Tue. Apr 30th, 2024

2 ലക്ഷം രൂപയുടെ സൗജന്യ അപകട ഇൻഷുറൻസ്; അറിയാം പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയെക്കുറിച്ച്‌

By admin Oct 24, 2023
Keralanewz.com

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന.2014 ലെ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന പദ്ധതി പ്രഖ്യാപിക്കുന്നത്.
അടിസ്ഥാന സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിന്റെ ലഭ്യത, പണമയയ്‌ക്കല്‍ സൗകര്യം, ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ നിരവധി സാമ്ബത്തിക കാര്യങ്ങളിലേക്കുള്ള ആദ്യ ചുവടുവെപ്പ് കൂടിയായിരുന്നു പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന.

സാമ്ബത്തിക ഭദ്രത വര്‍ദ്ധിപ്പിക്കുന്നതിലും ദാരിദ്ര്യം കുറയ്ക്കുന്നതിലും പദ്ധതി ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്.പദ്ധതിയെപ്പറ്റി കൂടുതലായറിയാം.

പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയുടെ ലക്ഷ്യങ്ങള്‍

  1. എല്ലാ ഇന്ത്യക്കാര്‍ക്കും സേവിംഗ്സ് അക്കൗണ്ട്, ഡെബിറ്റ് കാര്‍ഡ്, ഇൻഷുറൻസ് തുടങ്ങിയ ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടു വരിക
  2. സാമ്ബത്തിക ആസൂത്രണത്തിന്റെ നേട്ടങ്ങളെക്കുറിച്ച്‌ ആളുകള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക. കുടുംബങ്ങള്‍ക്കിടയില്‍ സമ്ബാദ്യശീലം വളര്‍ത്തിയെടുക്കുക.
  3. സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും നേരിട്ട് ഗുണഭോക്താവിലേക്ക് എത്തിക്കുക.

പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയുടെ ഗുണങ്ങള്‍

  1. അക്കൗണ്ടുകള്‍ക്ക് മിനിമം ബാലൻസ് ആവശ്യമില്ല. അതായത് അക്കൗണ്ടുകള്‍ സീറോ-ബാലൻസ് അക്കൗണ്ടുകളാണ്. ഇത് പാവപ്പെട്ടവര്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നത് എളുപ്പമാക്കുന്നു.
  2. അക്കൗണ്ട് ഉടമകള്‍ക്ക് എളുപ്പത്തിലുള്ള ഇടപാടുകള്‍ക്കായി ഒരു RuPay ഡെബിറ്റ് കാര്‍ഡ് നല്‍കുന്നു. യോഗ്യതാ മാനദണ്ഡങ്ങള്‍ക്കും അക്കൗണ്ട് പ്രകടനത്തിനും വിധേയമായി അവര്‍ക്ക് 10,000 വരെയുള്ള ഓവര്‍ഡ്രാഫ്റ്റ് സൗകര്യവും പ്രയോജനപ്പെടുത്താം.
  3. അക്കൗണ്ട് ഉടമകള്‍ക്ക് 2 ലക്ഷം രൂപ സൗജന്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ
  4. അക്കൗംണ്ടിലെ ബാങ്കിംഗ് സേവനങ്ങളും സൗജന്യമാണ്. ബാങ്ക് ശാഖകളിലൂടെയോ എടിഎമ്മുകളിലോ, സിഡിഎമ്മുകളിലോ പണം നിക്ഷേപിക്കുന്നതിന് പ്രത്യേക ചാര്‍ജുകള്‍ ഈടാക്കില്ല. ഒരു മാസത്തിനുള്ളില്‍ നടത്താവുന്ന നിക്ഷേപങ്ങളുടെ എണ്ണത്തിനും മൂല്യത്തിനും പരിധിയില്ല.

ജന്‍ധന്‍ അക്കൗണ്ട് ആരംഭിക്കുന്നതെങ്ങനെ?

ഇന്ത്യയിലെ ദേശ സാത്കൃത ബാങ്കുകളിലെ ഏതൊരു ശാഖയിലും പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ട് സീറോ ബാലന്‍സോടെ തുടങ്ങാവുന്നതാണ്. അക്കൗണ്ട് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ആളുടെ വിലാസം, പ്രായം എന്നിവ തെളിയിക്കുന്നതിനായി രേഖകള്‍ ഹാജരാക്കണം. ഇതിനായി ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ആവശ്യമാണ്.

പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജനയുടെ ഫോം ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നോ മറ്റേതെങ്കിലും ബാങ്ക് വെബ്സൈറ്റില്‍ നിന്നോ ലഭിക്കും. കെവൈസി വിശദാംശങ്ങള്‍ നല്‍കി പിഎംജെഡിവൈ പൂരിപ്പിച്ച്‌ തിരിച്ചറിയല്‍ രേഖകള്‍ ഇതിനോടൊപ്പം അറ്റാച്ച്‌ ചെയ്യുക. ഇതുമായി അടുത്തുള്ള ബാങ്കിലേക്ക് പോവുക. ഇവിടെ ബന്ധപ്പെട്ട ജീവനക്കാര്‍ നല്‍കിയിരിക്കുന്ന രേഖകള്‍ പരിശോധിച്ച ശേഷം ബാങ്ക് അക്കൗണ്ട് ആരംഭിക്കും.

Facebook Comments Box

By admin

Related Post