Wed. May 8th, 2024

വി എസ് ശിവകുമാറിന് കുരുക്ക് മുറുകുന്നു. ശിവകുമാർ സംഘം എ ക്ലാസ് അംഗം.

By admin Oct 31, 2023 #congress
Keralanewz.com

തിരുവനന്തപുരം :കോടികളുടെ നിക്ഷേപത്തട്ടിപ്പിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള വി. എസ്. ശിവകുമാറിന്റെ പരിശ്രമം വെറുതെയാകുമെന്ന് പരാതിക്കാർ . ബാങ്കുമായി ഒരു ബന്ധവുമില്ല, നിക്ഷേപം നടത്താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. തുടങ്ങിയ ശിവകുമാറിന്റെ വാദങ്ങൾ നേരിടാനുള്ള തെളിവുകൾ പരാ തിക്കാർ ശേഖരിച്ചുകഴിഞ്ഞു. തട്ടിപ്പ് നടന്ന തിരുവനന്തപു രം ഡിസ്ട്രിക്ട് അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിലെ എ ക്ലാസ് അംഗമാണ് ശിവകുമാറെന്ന് പരാതിക്കാർ പറയുന്നു.
കോടികളുടെ നിക്ഷേപത്തട്ടിപ്പി എസ്. ശിവകുമാറിന്റെ പരിശ്രമം വെറുതെയാകുമെന്ന് പരാതിക്കാർ ബാങ്കുമായി ഒരു ബന്ധവുമില്ല, നിക്ഷേപം നടത്താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. തുടങ്ങിയ ശിവകുമാറിന്റെ വാദങ്ങൾ നേരിടാനുള്ള തെളിവുകൾ പരാതിക്കാർ ശേഖരിച്ചുകഴിഞ്ഞു തട്ടിപ്പ് നടത്തിയ തിരുവനന്തപുരം ഡിസ്ട്രിക്ട് അൺ എംപ്ലോയീസ്. സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിലെ എ ക്ലാസ് അംഗമാണ് ശിവകുമാറെന്ന് പരാതിക്കാർ പറയുന്നു. സംഘത്തിന്റെ വോട്ടർപ്പട്ടികയിൽ ശിവകുമാറിന്റെ പേരുണ്ട്. വി എസ് ശിവകുമാർ, അപരാജിത നടപ്പഴിഞ്ഞി തിരുവനന്തപുരം’ എന്ന വിലാസമാണ് വോട്ടർപ്പട്ടികയിലുള്ളത്.

പാർലമെന്റ് അംഗമായിരുന്നപ്പോൾ താമസിച്ചിരുന്ന വീടിന്റെ വിലാസമാണിതെന്ന് പരാതിക്കാർ പറയുന്നു. ശിവകുമാറിന്റെ സഹോദരിയുടെ മകൻ കെ പി കുമാറിന്റെ പേരും വോട്ടർപ്പട്ടികയിലുണ്ട്. ഇയാൾ ഈ സംഘത്തിലെ ജീവനക്കാരനായിരുന്നു. വോട്ടർപട്ടികയൊക്കെ പുറത്തിറക്കാറു ണ്ടെങ്കിലും തെരഞ്ഞെടുപ്പൊന്നും നടത്താറില്ലെന്ന് നിക്ഷേപകർ പറയുന്നു. ഇഷ്ടക്കാരെയും ബന്ധുക്കളെയും ഭാരവാഹികളായി നിശ്ചയിക്കുകയാണ് പതിവ്. 20 ലക്ഷം രൂപ നിക്ഷേപിച്ചയാളെ പ്പോലും വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞദിവസം സഹകരണ സംഘത്തിന്റെ ശാന്തിവിള ശാഖയിൽനിന്ന് രേഖകൾ കടത്താനുള്ള ശ്രമം നിക്ഷേപകരും നാട്ടുകാരും കൂടി തടഞ്ഞിരുന്നു . 300നിക്ഷേപകരിൽ നിന്നായി 11 കോടിയോളം രൂപ വെട്ടിച്ചെന്ന കേസിൽ വി എസ് ശിവകുമാർ മൂന്നാം പ്രതിയാണ്. തന്റെ അറസ്റ്റ് തടയണമെ ന്ന് ആവശ്യപ്പെട്ട് ശിവകുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ചൊവ്വവരെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവുണ്ട്.ചൊവ്വ കഴിഞ്ഞാൽ അറസ്റ്റ ണ്ടാകുമെന്ന് ഭയന്നാണ് സഹക രണ സംഘത്തിൽനിന്ന് രേഖകൾ കടത്താനുള്ള ശ്രമം നടന്നതെന്നും നിക്ഷേപകർ ആരോപിക്കുന്നു. ശിവകുമാറിനെ രക്ഷിക്കാൻ വേണ്ടി പരാതിക്കാരുടെ കൈവശമുള്ള വിവിധ രേഖകൾ നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ പലരെയും ബന്ധപ്പെടുന്നുണ്ട്.

Facebook Comments Box

By admin

Related Post