റോഡ് ക്യാമറ സ്ഥാപിച്ചതിന് ശേഷം അപകട നിരക്ക് കുറഞ്ഞതിനാല്‍ വാഹനങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പ്രീമിയം തുക കുറയ്ക്കണമെന്ന് മന്ത്രി
റോഡ് ക്യാമറ സ്ഥാപിച്ചതിന് ശേഷം അപകട നിരക്ക് കുറഞ്ഞതിനാല്‍ വാഹനങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പ്രീമിയം തുക കുറയ്ക്കുന്നത് കമ്ബനികള്‍ പരിഗണിക്കമെന്ന് ഗതാഗത മന്ത്രി.
ഇന്‍ഷുറന്‍സ് കമ്ബനികളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
നിര്‍ദ്ദേശം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കമ്ബനികള്‍ യോഗത്തില്‍ അറിയിച്ചു. നിയമം പാലിച്ച് ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കുക, ഇന്‍ഷുറന്‍സ് ഇല്ലാതെ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ട് വച്ചത്.
Facebook Comments Box