International NewsKerala NewsLocal NewsNational News

ഇനി മുതല്‍ രഹസ്യ ചാറ്റുകളും താഴിട്ട് പൂട്ടാം.!; ചാറ്റുകള്‍ രഹസ്യകോഡിട്ട് ലോക്ക് ആക്കാനുള്ള പുതിയ ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്

Keralanewz.com

അടുത്തിടെ നിരവധി ഫീച്ചറുകളാണ് വാട്ട്‌സ്‌ആപ്പ് അവതരിപ്പിച്ചത്. വാട്ട്‌സ്‌ആപ്പ് കൂടുതല്‍ ജനപ്രിയമാക്കുന്നതിനുള്ള ലക്ഷ്യങ്ങള്‍ ഇനിയും തുടര്‍ന്നുകൊണ്ടിരിക്കുകയാണ് മെറ്റ.

ഇപ്പോഴിതാ രഹസ്യ ചാറ്റുകള്‍ ലോക്ക് ചെയ്യുന്നതിനുള്ള പുതിയ ഫീച്ചറാണ് വാട്ട്‌സ്‌ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

ആൻഡ്രോയിഡിലെ വാട്ട്‌സ്‌ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ഇനി മുതല്‍ ലിസ്റ്റ് ചെയ്ത ചാറ്റുകള്‍ ഹൈഡ് ചെയ്യുന്നതിനായി രഹസ്യകോഡ് സെറ്റ് ചെയ്യാനാകും.രഹസ്യ ചാറ്റുകള്‍ തുറക്കുന്നതിനായി ചാറ്റ് ലിസ്റ്റില്‍ താഴേക്ക് സൈ്വപ്പ് ചെയ്താല്‍ മാത്രം മതിയാകും. എന്നാല്‍ കോഡ് നല്‍കുന്നതോടെ ഈ ചാറ്റുകള്‍ ഹൈഡ് ചെയ്യും.

രഹസ്യകോഡുകള്‍ ഉള്‍പ്പെടുത്തുന്നതിനായി മെനുവില്‍ ചാറ്റ് ലോക്ക് സെറ്റിംഗ്‌സ് ഓപ്പണ്‍ ആക്കുക. ലോക്ക് ചെയ്ത ചാറ്റുകള്‍ ഹൈഡ് ചെയ്ത ശേഷം രഹസ്യ കോഡ് നല്‍കാവുന്നതാണ്. ഓര്‍ത്തിരിക്കാനാകുന്ന രഹസ്യ കോഡ് ആകണം നല്‍കേണ്ടത്. കൂടാതെ സെര്‍ച്ച്‌ ഓപ്ഷൻ ഉപയോഗിച്ച്‌ ഈ ചാറ്റ് കണ്ടെത്താം.

Facebook Comments Box