ഹലാൽ മുദ്രയുള്ള ആഹാര പദാർത്ഥങ്ങൾ വിലക്കിയോഗി സർക്കാർ .
ലക്നൗ: ഹലാല്‍ മുദ്രണമുള്ള ആഹാര പദാര്‍ത്ഥങ്ങളുടെ ഉത്പാദനവും സംഭരണവും വില്‍പനയും വിലക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.
ഹലാൽ മുദ്ര പതിപ്പിച്ച ഭക്ഷ്യവസ്‌തുക്കളുടെ ഉത്പാദനവും വില്‍പനയും അടിയന്തരമായി നിരോധിക്കുകയാണെന്ന് യുപി ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. എന്നാല്‍ കയറ്റുമതിയ്‌ക്കായി തയ്യാറാക്കിയ ഹലാല്‍ വിഭവങ്ങളെ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു.
ഭക്ഷ്യവസ്തുക്കളുടെ നിലവാരം നിശ്ചയിക്കാനുള്ള അധികാരം അതാത് അധികൃതര്‍ക്ക് മാത്രമാണ് ഉള്ളതെന്നിരിക്കെ ഹലാല്‍ വിഭവങ്ങള്‍ എന്ന മുദ്രണത്തോടെ വില്‍ക്കുന്നത് സമാന്തര സംവിധാനമാണെന്നും ഇത് ഭക്ഷ്യവസ്‌തുക്കളുടെ നിലവാരത്തില്‍ ആശങ്ക ഉണര്‍ത്തുന്നതാണെന്നും സര്‍ക്കാര്‍ കരുതുന്നു.
നേരത്തെ ഒരു കമ്പനിയ്‌ക്കും മറ്റ് ചില സംഘടനകള്‍ക്കുമെതിരെ ജനങ്ങളുടെ മതവികാരത്തെ ദുരുപയോഗം ചെയ്‌തെന്ന് കണ്ടെത്തി പൊലീസ് കേസെടുത്തിരുന്നു. തെറ്റായ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഒട്ടിച്ച് ആഹാരപദാര്‍ത്ഥങ്ങള്‍ വില്‍പന നടത്തിയായിരുന്നു ഇവരുടെ തട്ടിപ്പ്. ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ഹലാല്‍ ഇന്ത്യ പ്രൈവറ്റി ലിമിറ്റഡ്, ജാമിയത്ത് ഉലമ ഇ ഹിന്ദ് ഹലാല്‍ ട്രസ്റ്റ് ഡല്‍ഹി, ഹലാല്‍ കൗണ്‍സില്‍ ഓഫ് മുംബയ് തുടങ്ങിയ കമ്പനികള്‍ക്കെതിരെയായിരുന്നു കേസ്. എന്നാല്‍ പൊലീസ് പറയുന്ന കാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ജാമിയത്ത് ഉലമ ഇ ഹിന്ദ് ഹലാല്‍ ട്രസ്‌റ്റ് അറിയിക്കുന്നത്.