Mon. May 13th, 2024

മൂന്നാമതും ബി ജെ പി അധികാരത്തിലെത്തും ,335 സീറ്റുകള്‍ വരെ എൻഡിഎ സഖ്യം നേടും: എബിപി- സീ വോട്ടര്‍ സര്‍വെ ഫലം പുറത്ത്

By admin Dec 26, 2023 #bjp #congress
Keralanewz.com

ന്യൂഡൽഹി: മൂന്നാമതും കേവല ഭൂരിപക്ഷത്തോടെ ബിജെപി രാജ്യത്ത് അധികാരത്തിലെത്തുമെന്ന പ്രവചനവുമായി എബിപി- സീ വോട്ടര്‍ സര്‍വെ.

335 സീറ്റുകള്‍ വരെ നേടി എൻഡിഎ അധികാരത്തിലെത്തുമ്ബോള്‍ 28 പാര്‍ട്ടികള്‍ ചേര്‍ന്നുള്ള ഇൻഡി സഖ്യത്തിന് 165 മുതല്‍ 205 വരെ സീറ്റുകള്‍ മാത്രമേ നേടുകയുള്ളുവെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്.

രാജ്യത്തിന്റെ കിഴക്ക്, വടക്ക്, പടിഞ്ഞാറൻ മേഖലകളില്‍ ബിജെപിയും സഖ്യകക്ഷികളും നേട്ടം കൈവരിക്കും. എന്നാല്‍, തെക്കൻ മേഖലയില്‍ ആധിപത്യം ഇൻഡിയ സഖ്യത്തിനാകുമെന്നു സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയും ഇന്ത്യ മുന്നണിയില്‍ തുടരുന്ന തര്‍ക്കങ്ങളും എൻഡിഎ വിപുലീകരണവും രാജ്യത്തെ രാഷ്‌ട്രീയ സാഹചര്യത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന അഭിപ്രായമാണ് സര്‍വ്വേ പറയുന്നത്.

Facebook Comments Box

By admin

Related Post