Fri. May 3rd, 2024

തന്നെജയിലിലടച്ചാലും ഡല്‍ഹിയില്‍ എഎപി തന്നെ വിജയിക്കും: അരവിന്ദ് കെജ്രിവാള്‍

By admin Nov 19, 2023 #aap #Aravind Kejriwal #bjp
Keralanewz.com

ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ എല്ലാ സീറ്റും ആം ആദ്മി പാര്‍ട്ടി നേടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

തന്നെ അറസ്റ്റുചെയ്ത് ജയിലിൽ അടച്ചാലും അതിന് മാറ്റം വരില്ലെന്നും ജയിലില്‍ പോകുന്നതില്‍ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തില്‍ നടന്ന എഎപി പ്രവര്‍ത്തക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെജ്രിവാൾ .

മുഖ്യമന്ത്രി പദത്തോട് തനിക്ക് മോഹമൊന്നുമില്ലെന്നും ഒരുപക്ഷേ 49 ദിവസത്തിന് ശേഷം ആരും ആവശ്യപ്പെടാതെ രാജിവച്ച ലോകത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ഞാനായിരിക്കുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേർത്തു. ഡല്‍ഹിയില്‍ എഎപിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ബിജെപിക്ക് അറിയാം. അതിനാലാണ് ഗൂഢാലോചന നടത്തി എഎപി നേതാക്കളെ ജയിലിലടയ്ക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post