Kerala News

ആലപ്പുഴ ജില്ലയില്‍ നിബന്ധനകളോടെ ഹൗസ് ബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി

Keralanewz.com

ആലപ്പുഴ: നിബന്ധനകളോടുകൂടി ജില്ലയില്‍ ഹൌസ്ബോട്ടുകള്‍ – ശിക്കാര
വള്ളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമയി നല്‍കി ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ ഉത്തരവായി.

കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്ത ജീവനക്കാരെ ഉപയോഗിച്ച്‌ മാത്രമേ ഹൌസ് ബോട്ടുകള്‍, ശിക്കാര വള്ളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുള്ളു. ഹൌസ് ബോട്ടുകളില്‍ /ശിക്കാര വളളങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കോവിഡ് വാക്സിന്‍ ഒരു ഡോസ്
സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്. എല്ലാ ദിവസവും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഫൌസ് ബോട്ടുകള്‍ / ശിക്കാര വള്ളങ്ങള്‍ യാത്രയ്ക്കായി സജ്ജമാക്കുവാന്‍ പാടുള്ളു. ഇതിലേയ്ക്കായി യൂസര്‍ ഫീ ഒരു ഹൗസ് ബോട്ടിന് ഒരു ദിവസം 1 00 രൂപയും ഒരു ശിക്കാര വള്ളത്തിന് 20 രൂപ എന്ന ക്രമത്തില്‍ ഡി.ടി.പി.സിയ്ക്ക് കൈ മാറേണ്ടതാണ്.

പുന്നമട ഫിനിഷിംഗ് പോയിന്‍റ്, പള്ളാത്തുരുത്തി ഹൌസ് ബോട്ട് ടെര്‍മിനല്‍ എന്നിവിടങ്ങളില്‍ നിന്നു മാത്രം ബോര്‍ഡിംഗ് പാസുകള്‍ ഡി.ടി.പി.സി മുഖേന വിതരണം ചെയ്യേണ്ടതാണ്.എല്ലാ മാനദണ്ഡങ്ങളും പൂര്‍ണ്ണമായും പാലിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തിയതിനു ശേഷഠ മാത്രമേ ബോര്‍ഡിംഗ് പാസുകള്‍ അനുവദിക്കാന്‍ പാടുള്ളു.
യാത്രയ്ക്കുള്ള ബോര്‍ഡിങ് പാസില്ലാതെ യാതൊരു കാരണവശാലും ഹൌസ്ബോട്ടുകള്‍ സര്‍വ്വീസ് നടത്തുവാന്‍ പാടുള്ളതല്ല.

ശിക്കാര വള്ളങ്ങള്‍ക്കായുള്ള ബോര്‍ഡിംഗ് പാസ് ഡി.ടി.പി.സി ഓഫീസില്‍ നിന്നും വിതരണം ചെയ്യേണ്ടതാണ്. മേല്‍പ്പടി സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ 50 ശതമാനം ജീവനക്കാരെ ഡി.ടി.പി സിയു o 50 ശതമാനം ജീവനക്കാരെ ഹൌസ് ബോട്ടുകളുടെ
സംഘടനകളും ഏര്‍പ്പാടു ചെയ്യേണ്ടതാണ്.

ഉത്തരവുകള്‍ ലഘിക്കുന്നവര്‍ക്കെതിരെ 2005 ദുരന്തനിവാരണ നിയമം, 2021 ലെ സാംക്രമിക രോഗങ്ങള്‍ നിയമം എന്നിവ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവി , സെക്രട്ടറി, ഡിറ്റിപിസി, ഡെപ്യൂട്ടി ഡയറകള്‍ ടൂറിസം , പോര്‍ട്ട് ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി

Facebook Comments Box