Kerala NewsLocal News

കേരളത്തില്‍ ആര്‍ക്കും എന്ത് കുറ്റകൃത്യവും നടത്തി രക്ഷപെടാം, മുഖ്യമന്ത്രിയുടെ ശ്രദ്ധ രാഷ്ട്രീയ പ്രചരണത്തില്‍: വി.മുരളീധരൻ

Keralanewz.com

ശബരിമല: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ട് പോയവരെ കണ്ടെത്താൻ കഴിയാത്തത് ആഭ്യന്തര വകുപ്പിന്റേയും പോലീസിന്റേയും കഴിവില്ലായ്മയെയാണ് സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.

ശബരീശ ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. കുട്ടിയെ തിരിച്ച്‌ കൊണ്ട് വിട്ടത് നഗരഹൃദയത്തിലാണ് ‘ കുട്ടിയെ ഉപേക്ഷിച്ച്‌ പോയ ശേഷവും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

കേരളത്തില്‍ ആര്‍ക്കും എന്ത് കുറ്റകൃത്യവും നടത്തി രക്ഷപെടാം എന്നതാണ് സ്ഥിതി. നിയമവാഴ്ച പൂര്‍ണ്ണമായി തകര്‍ന്നതായും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ശ്രദ്ധ മുഴുവനും രാഷ്ട്രീയ പ്രചരണത്തിലാണ്. അതിനാല്‍ മുഖ്യമന്ത്രി ഭരണത്തില്‍ ശ്രദ്ധിക്കണം. കേരള ജനതയുടെ ക്ഷേമം ഉറപ്പിക്കാൻ താല്പര്യം കാണിക്കണം. ശബരിമല വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്കിയ തുകയില്‍ വലിയൊരു ശതമാനം ചിലവാക്കിയിട്ടില്ലെന്നും വി.മുരളീധരൻ പറഞ്ഞു.

Facebook Comments Box