കോണ്‍ഗ്രസിന്റേത് ബിജെപിയോടൊപ്പം നില്‍ക്കുന്ന നിലപാട് ; മുഖ്യമന്ത്രി .
കോൺഗ്രസിന്റേത് ബിജെപിയോടൊപ്പം നില്‍ക്കുന്ന നിലപാട്; ഉദാഹരണം രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചത്: മുഖ്യമന്ത്രി
കേരളത്തിലെ യുഡിഎഫ് എംപിമാര്‍ കേരളത്തിനുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതും നിലപാടെടുക്കുന്നതും. മറിച്ച് ബിജെപിക്ക് നീരസമുണ്ടാകാത്ത രീതിയിലാണ് യുഡിഎഫിന്റെ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ നിലപാട് തന്നെയാണ് രാഹുല്‍ഗാന്ധിക്കെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രാഹുലിനും കോണ്‍ഗ്രസിനും കേരളത്തില്‍ എല്‍ഡിഎഫിനോട് മത്സരിച്ച് ജയിച്ച് വരുന്നതിനോടാണ് താല്‍പ്പര്യം. അപ്പോഴും ബിജെപിയോട് ഏറ്റുമുട്ടാന്‍ കോണ്‍ഗ്രസോ രാഹുല്‍ഗാന്ധിയോ തയ്യാറാകുന്നില്ല.
രാജ്യത്ത് ബിജെപിയെ പരാജയപ്പെടുത്താനുതകുന്ന വേറെ സീറ്റുകള്‍ ധാരളമുണ്ട്. എന്നാല്‍ കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും അവിടെയങ്ങും പോകാതെ കേരളത്തിലേക്ക് വരികയാണ്. ബിജെപിയെ പരാജയപ്പെടുത്താനല്ല, മറിച്ച് ബിജെപിയെ പരാജയപ്പെടുത്തുന്നവരെ നേരിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.