Wed. Nov 6th, 2024

നവകേരള സദസ്സ് : വടക്കാഞ്ചേരിയില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

By admin Dec 4, 2023
Keralanewz.com

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ നവകേരള സദസ്സിന് തുടക്കമായി. ആദ്യ ദിനം നാല് മണ്ഡലങ്ങളിലാണ് സദസ്സ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധവും വിവിധയിടങ്ങളില്‍ നടക്കുന്നുണ്ട്.

ചേലക്കര, വടക്കാഞ്ചേരി, കുന്ദംകുളം, ഗുരുവായൂര്‍ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ് നടക്കുന്നത്. രാവിലെ മുളങ്കുന്നത്തുകാവ് കിലയില്‍ പൗര പ്രമുഖരുമായുള്ള കൂടിക്കാഴ്ച നടന്നു. ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെട്ടു.

അതേസമയം വടക്കാഞ്ചേരിയില്‍ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പിഎന്‍ വൈശാഖ്, കൗണ്‍സിലര്‍ സന്ധ്യ കൊടകാടത്, മണ്ഡലം പ്രസിഡന്റ് ശ്രീനേഷ് ശ്രീനിവാസന്‍, ജില്ലാ സെക്രട്ടറി സജിത്ത് അഹമ്മദ് എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റുചെയ്ത് നീക്കിയത്.

Facebook Comments Box

By admin

Related Post