Kerala NewsLocal NewsPoliticsTravel

കെഎസ്‌ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

Keralanewz.com

തിരുവനന്തപുരം:കെഎസ്‌ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

കഴിഞ്ഞ മാസം 120 കോടി നല്‍കിയിരുന്നു. കോര്‍പറേഷന് ഒമ്ബത് മാസത്തിനുള്ളില്‍ 1264 കോടി രൂപയാണ് സഹായിച്ചത്. ഈവര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത് 900 കോടിയും.

രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 4963.22 കോടി രൂപയാണ് കെഎസ്‌ആര്‍ടിസിക്ക് സഹായമായി നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ നല്‍കിയത് 4936 കോടിയും. രണ്ട് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഏഴര വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 9899 കോടിയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ആകെ സഹായം 1543 കോടിയും.

Facebook Comments Box