Instagram | ഇൻസ്റ്റാഗ്രാമില്‍ മറ്റൊരു ആകര്‍ഷകമായ ഫീച്ചര്‍ കൂടി; ഇനി ഇതുപോലുള്ള ചെറിയ വീഡിയോകളും പോസ്റ്റ് ചെയ്യാം!
കാലിഫോര്‍ണിയ: (KVARTHA) മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം പുതിയ അപ്‌ഡേറ്റുകളും ഫീച്ചറുകളും അവതരിപ്പിക്കുന്നത് തുടരുന്നു.
ഏറ്റവും പുതിയതായി നോട്ട്സ് ഫീച്ചറില്‍ പുതിയ അപ്‌ഡേറ്റ് വന്നു. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ഇനി നോട്സിലേക്ക് വീഡിയോ ചേര്‍ക്കാൻ കഴിയും. വാട്സ്‌ആപ് സ്റ്റാറ്റസുകള്‍ക്ക് സമാനമായി ഇൻസ്റ്റാഗ്രാം ഒരു വര്‍ഷം മുമ്ബാണ് നോട്സ് അവതരിപ്പിച്ചത്. നേരത്തെ, ഉപയോക്താക്കള്‍ക്ക് ടെക്‌സ്‌റ്റോ ഇമോജികളോ മാത്രമേ അപ്‌ലോഡ് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഇപ്പോള്‍ ഹ്രസ്വ വീഡിയോ ക്ലിപ്പുകളും പോസ്റ്റ് ചെയ്യാൻ കഴിയും
ലോകമെമ്ബാടുമുള്ള എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ വീഡിയോ നോട്ട്സ് ഫീച്ചര്‍ വൈകാതെ ലഭ്യമാകും. എന്നിരുന്നാലും, രണ്ട് സെക്കൻഡ് ദൈര്‍ഘ്യമുള്ള വീഡിയോ മാത്രമേ പോസ്റ്റ് ചെയ്യാനാവൂ. ഉപയോക്താക്കള്‍ക്ക് ഫോളോവേഴ്‌സുമായായോ അടുത്ത സുഹൃത്തുക്കളുമായോ പങ്കിടാനാകും. പുതിയ ഫീച്ചര്‍ നിലവില്‍ ഫ്രണ്ട് ക്യാമറയില്‍ നിന്ന് എടുത്ത വീഡിയോയെയാണ് പിന്തുണയ്ക്കുന്നത്.
ഒരാള്‍ക്ക് അവരുടെ ഗാലറിയില്‍ നിലവിലുള്ള വീഡിയോകള്‍ ഉപയോഗിക്കാൻ കഴിയില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. തത്സമയം ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്‌ത് അപ്‌ലോഡ് ചെയ്യുക എന്നതാണ് മുന്നിലുള്ള ഏക പോംവഴി. വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിന് മുമ്ബ്, നിങ്ങള്‍ക്ക് വാചകമോ സംഗീതമോ ചേര്‍ക്കാം. ഇൻസ്റ്റാഗ്രാം സ്റ്റോറികളില്‍ നിന്ന് വ്യത്യസ്തമാണെങ്കിലും, വീഡിയോ നോട്സ് 24 മണിക്കൂറും ദൃശ്യമാകും.