കാലിക്കറ്റ് സർവ്വകലാശാലയിൽ , പോലീസ് മേധാവിയെക്കൊണ്ട് ബാനര്‍ അഴിപ്പിച്ച് ഗവര്‍ണര്‍.
കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ജില്ലാ പൊലീസ് മേധാവിയെക്കൊണ്ട് എസ് എഫ് ഐ സ്ഥാപിച്ച ബാനര്‍ അഴിപ്പിച്ചു.
വളരെ കോപാകുലനായാണ് ഗവര്‍ണര്‍ കാമ്ബസില്‍ പെരുമാറിയത്. സര്‍വകലാശാലയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്. വൻ സുരക്ഷാ വലയത്തിലാണ് ഗവര്‍ണര്‍ ക്യാമ്ബസ്സില്‍ എത്തിയത്. ജില്ലാ പൊലീസ് മേധാവിക്കും കനത്ത ഭാഷയില്‍ വിമര്‍ശനം കിട്ടി.
അതേസമയം കാലിക്കറ്റ് സര്‍വകലാശാലയിലെ ബാനര്‍ നീക്കം ചെയ്യല്‍ പൊലീസിന്റെ ഉത്തരവാദിത്വമല്ലെന്നും പൊലീസ് അത് ഏറ്റെടുക്കേണ്ടതില്ലെന്നും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. അത്തരം നീക്കങ്ങള്‍ അനുവദിക്കില്ലെന്നും ഒരു ബാനര്‍ നശിപ്പിച്ചാല്‍ അതിന് പകരം നൂറെണ്ണം സ്ഥാപിക്കുമെന്നും ആര്‍ഷോ പറഞ്ഞു. ഗവര്‍ണ്ണര്‍ അനുകൂല ബാനറുകളും ക്യാമ്ബസിലുണ്ട്. ഏതെങ്കിലും ചിലത് മാത്രം മാറ്റുക എന്നത് സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.