Sat. May 4th, 2024

വല്ലാത്ത ചതിയായിപ്പോയി..: ഫ്‌ളിപ്പകാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തത്’ ഐ ഫോണ്‍’, കൈയ്യില്‍ കിട്ടിയതോ പിയേഴ്‌സ് സോപ്പ്

By admin Dec 18, 2023
Keralanewz.com

സാധനങ്ങള്‍ വാങ്ങാനായി ഓണ്‍ലൈന്‍ ഡെലിവറി സര്‍വ്വീസുകളെ ആശ്രയിക്കുന്ന പലര്‍ക്കും അബദ്ധം പറ്റിയ പല സംഭവങ്ങളെക്കുറിച്ചും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

ഓര്‍ഡര്‍ ചെയ്ത പല വസ്തുക്കള്‍ക്കും പകരം മറ്റു പല സാധനങ്ങള്‍ ആയിരിക്കും നമ്മുടെ കൈയ്യില്‍ എത്തിച്ചേരുന്നത്. ഇത്തരത്തില്‍ ആളുകള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്ന ഒന്നാണ് മൊബൈല്‍ ഫോണുകള്‍. ഇന്നിപ്പോള്‍ ഐഫോണിന്റെ ഡിമാന്റ് കൂടിയതോടെ ഒരു ഐഫോണ്‍ വാങ്ങുക എന്നതാണ് പലരുടെയും സ്വപ്‌നം. എന്നാല്‍ ഒരുപാട് ആശിച്ച്‌ ഒരു ഐഫോണ്‍ 15 ന് ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുമ്ബോള്‍ ഐഫോണിന് പകരം ഒരു സോപ്പാണ് കിട്ടുന്നതെങ്കിലോ എന്തായിരിക്കും അവസ്ഥ. അത് നമ്മുക്ക് ചിന്തിക്കാന്‍ കഴിയില്ല. മനസ്സും ശരീരവും ഒരുപോലെ തകര്‍ന്ന അവസ്ഥയായിരിക്കും. സമാനമായ ഒരു അവസ്ഥയിലൂടെ കടന്നുപോകുകയാണ് ഇവിടെ ഒരു യുവാവ്.

ഏറെ ആശിച്ചാണ് വ്‌ളോഗറായ വിദുര്‍ സിരോഹി ഫ്‌ളിപ്പ്കാര്‍ട്ട് ഐഫോണ്‍ 15 ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ദിവസങ്ങള്‍ക്കുശേഷം കൈയ്യില്‍ കിട്ടിയത് ഒരു പിയേ്‌സ് സോപ്പാണ്. ഇത്രയും ഗുരുതരമായ ഒരു വീഴ്ചയുണ്ടായിട്ടും ഫ്‌ളിപ്പ്കാര്‍ട്ട് അതൊന്നും പരിഹരിക്കാന്‍ തയ്യാറായില്ലെന്നും വിദുര്‍ തന്റെ ഇന്‍സ്റ്റരഗ്രാം അക്കൗണ്ട് വഴി പങ്കുവച്ചു. bhookajaat എന്ന ഇന്‍സ്റ്റാഗ്രം പേജിലാണ് ഇത് സംബന്ധിച്ച കുറിപ്പ് വന്നത്. ഒരു വീഡിയോ പങ്കുവയ്ക്കുകയും ഒപ്പം ഇങ്ങനെ കുറിക്കുകയും ചെയ്തു.,

‘ഒരു ഐ ഫോണ്‍ 15 തട്ടിപ്പ്: ഫ്‌ലിപ്കാര്‍ട്ട് ഇന്ത്യയുടെ ഡെലിവറി

ഫ്‌ലിപ്കാര്‍ട്ട് ഇന്ത്യയില്‍ നിന്ന് 2023 നവംബര്‍ 16-ന് ഞാന്‍ ഐ ഫോണ്‍ 15 ഓര്‍ഡര്‍ ചെയ്തു. ഡെലിവറി പ്രതീക്ഷിച്ചിരുന്ന തീയതി 2023 നവംബര്‍ 17 ആയിരുന്നു. എന്നാല്‍ അന്ന് ഡെലിവറി നടന്നില്ല. അതിനാല്‍ അടുത്ത ദിവസം ഡെലിവറി ചെയേണ്ടതായിരുന്നു. പക്ഷേ ഞാന്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ ഡെലിവറി തീയതി 2023 നവംബര്‍ 22-ന് ഷെഡ്യൂള്‍ ചെയ്തു. തുടര്‍ന്ന് ഡെലിവറിക്കാരനോട് വൈകുന്നേരം വരാന്‍ അഭ്യര്‍ത്ഥിച്ചു. പക്ഷേ വൈകീട്ട് വരാന്‍ അയാള്‍ തയ്യാറായില്ല. പിന്നീട് അടുത്ത ദിവസത്തേക്ക് ഷെഡ്യൂള്‍ ചെയ്തു, 2023 നവംബര്‍ 25 ലേക്ക്. പക്ഷേ അന്നും നടന്നില്ല. ഒടുവില്‍, 2023 നവംബര്‍ 26-ന് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ഡെലിവറി എത്തി.

പിന്നെ എന്താണെന്ന് ഊഹിക്കാമോ?
വലിയ തട്ടിപ്പ് ; ഐ ഫോണ്‍ 15-ന് പകരം എനിക്ക് ലഭിച്ചത് ഒരു പിയേഴ്‌സ് സോപ്പ്.
ഇപ്പോള്‍ ഫ്‌ലിപ്കാര്‍ട്ട് ഇന്ത്യയില്‍ നിന്ന് എനിക്ക് ഒരു സഹായവും ലഭിക്കുന്നില്ല. അവരുടെ ഉപഭോക്താക്കള്‍ക്ക് ഒരു പരിഹാരവും ഇല്ല. ഈ പ്രശ്‌നത്തില്‍ പരിഹാരത്തിനായി എനിക്ക് ധാരാളം സമയവും ഊര്‍ജ്ജവും പാഴാകുന്നു. ഫ്‌ലിപ്കാര്‍ട്ട് ഇന്ത്യയില്‍ നിന്നുള്ള ഓണ്‍ലൈന്‍ വാങ്ങല്‍ വലിയ നിരാശയും പരാജയവുമാണ്.’

കുറിപ്പിനൊപ്പം പങ്കുവച്ച വീഡിയോയില്‍ ഡെലിവറി ബോയി ഐഫോണിന്റെ കവര്‍ തുറന്ന് നോക്കുമ്ബോള്‍ ഒരു പിയേഴ്‌സ് സോപ്പ് മാത്രമാണെന്ന് കാണാം. മൂന്ന് ശതമാനം ഓഫ് കഴിച്ച്‌ 76,990 രൂപയ്ക്കാണ് ഫ്‌ലിപ്കാര്‍ട്ട്, ഐ ഫോണ്‍ 15, 128 ജിബി വില്‍ക്കുന്നത്. 256 ജിബി ഐഫോണ്‍ 15 ന് മൂന്ന് ശതമാനം ഓഫ് കഴിച്ച്‌ 86,990 രൂപ നല്‍കണം. ഐ ഫോണ്‍ പ്രോ മാക്‌സ് 256 ജിബിയ്ക്ക് ഫ്‌ലിപ്കാര്‍ട്ട് നല്‍കിയിരിക്കുന്ന വില 1,56,990 രൂപയാണ്. ഇത്രയും വിലയുള്ള ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യുമ്ബോള്‍ പോലും തികച്ചും അശ്രദ്ധമായാണ് ഫ്‌ലിപ്കാര്‍ട്ട് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് ശ്രദ്ധേയം. വീഡിയോയും കുറിപ്പും ഇന്‍സ്റ്റാഗ്രാമില്‍ ഏറെ പേരുടെ ശ്രദ്ധ നേടി. നിരവധി പേരാണ് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നുമുണ്ടായ സമാന അനുഭവം പങ്കുവച്ച്‌ രംഗത്തെത്തിയത്.

Facebook Comments Box

By admin

Related Post