Kerala NewsLocal News

ഇനിയുള്ള മാസങ്ങള്‍ അണലികളുടെ വിഹാര നാളുകള്‍; വേണം പുറത്തിറങ്ങുമ്ബോള്‍ ജാഗ്രത..

Keralanewz.com

പാമ്ബുകളുടെ കൂട്ടത്തില്‍ തന്നെ ഏറ്റവും അപകടകാരിയും വിഷമുള്ളതുമായ പാമ്ബാണ് അണലി. ചില പ്രദേശങ്ങളില്‍ ഇവ വട്ടക്കൂറ, ചേനതണ്ടൻ, തേക്കില പുള്ളി എന്നീ പേരുകളില്‍ അറിയപ്പെടുന്നു.

മണ്ണിന്റെ നിറത്തോട് സാമ്യമുള്ള ഇവയെ പെട്ടന്നൊന്നും കണ്ണില്‍ പെടില്ല. അതിനാല്‍ തന്നെ ഇവയുടെ കടിയേല്‍ക്കാനുള്ള സാധ്യതയും ഏറെ കൂടുതലാണ്. ഏത് ദിശയിലേക്ക് വേണമങ്കിലും അനായാസം തിരിഞ്ഞ് കൊത്താൻ കഴിയുന്ന പാമ്ബാണ് അണലി. അവയുടെ ശരീരം തടിച്ചതും ശരീരത്തിന്മേല്‍ തവിട്ട് നിറത്തില്‍ കറുത്ത കളറില്‍ ചങ്ങലക്കണ്ണികള്‍ പോലെയുള്ള പുള്ളികളും കാണാം. ഇതു കാണുമ്ബോള്‍ മലമ്ബാമ്ബിനോട് സാദൃശ്യം തോന്നി പലരും ഇവയെ പിടിക്കാൻ ശ്രമിച്ച്‌ പണി വാങ്ങിയിട്ടുമുണ്ട്. ഉഗ്രവിഷമാണ് ഇവയ്‌ക്കുള്ളത്.

ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഈ പാമ്ബുകളെ കൂടുതലായി കാണാൻ സാധിക്കുന്നത്. അതിനാല്‍ രാത്രികാലങ്ങളില്‍ പുറത്തിറങ്ങി നടക്കുമ്ബോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എലികളുടെ മാളകളിലും ചൂട് കിട്ടുന്നതിനായി വിറകുപുര പോലുള്ളയിടങ്ങളിലും ഇവയെ പ്രധാനമായും കണ്ടുവരുന്നു. എലികളാണ് ഇവയുടെ പ്രധാന ഭക്ഷണം. ഇവയുടെ കടിയേല്‍ക്കുകയാണെങ്കില്‍ സ്വയം ചികിത്സയ്‌ക്ക് നില്‍ക്കാതെ ഉടൻ തന്നെ വൈദ്യസഹായം തേടാൻ നോക്കുക. അണലിയുടെ കടിയേറ്റാല്‍ കഠിനമായ വേദനയും, മൂത്രതടസ്സം അനുഭവപ്പെടുകയും ചെയ്യുന്നു. ഇവയുടെ വിഷം വളരെപ്പെട്ടന്ന് നാഡികളെ ബാധിക്കുന്നതാണ്. അതിനാല്‍ കടിയേല്‍ക്കുന്ന വ്യക്തികളെ ആന്റി-വെനമുള്ള ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

Facebook Comments Box