Kerala NewsLocal News

വിവിധ വകുപ്പ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ പി എസ് സി

Keralanewz.com

വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്, കൃഷിവകുപ്പില്‍ അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് തസ്തികകളടക്കം 46 കാറ്റഗറികളിലേക്ക് പി എസ് സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ജനുവരി 17 ആണ് ഈ തസ്തികയിലേക്ക് അപേക്ഷ നല്‍കാനുള്ള അവസാന തീയതി.


എല്‍പി, യുപി സ്കൂള്‍ ടീച്ചര്‍ തസ്തികകളടക്കം 35 കാറ്റഗറികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു കൊണ്ട് ഡിസംബര്‍ 30 ന് പി എസ് സി വിജ്ഞാപനം പ്രസിദ്ധീകരിക്കും. എല്‍എസ്ജിഐ സെക്രട്ടറി (ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് സെക്രട്ടറി എന്നീ തസ്തികകള്‍ യോജിപ്പിച്ചത്) ആദ്യ വിജ്ഞാപനം ഡിസംബര്‍ 29 ന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ബിരുദ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

സിവില്‍ പൊലീസ് ഓഫീസര്‍,സബ് ഇൻസ്പെക്ടര്‍ ഓഫ് പൊലീസ്, വുമണ്‍ പൊലീസ് ഓഫീസര്‍, സെക്രട്ടറിയേറ്റ്/ പിഎസ്‍സി ഓഫീസ് അറ്റൻഡന്റ് തുടങ്ങിയ തസ്തികകളുടെ വിജ്ഞാപനം ഡിസംബര്‍ 29 ന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും.

Facebook Comments Box